മാനസിക സമ്മർദത്തെ നേരിടാനുള്ള എട്ട് മാർഗങ്ങൾ

വെബ് ഡെസ്ക്

ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ മാനസിക സമ്മർദം അനുഭവപ്പെടാത്തവരായി ആരും തന്നെയില്ല. ഇതിനെ ഫലപ്രദമായി നേരിടാനുള്ള 8 മാർഗങ്ങൾ ഏതൊക്കെയെന്നു നോക്കാം.

മെഡിറ്റേഷൻ

മെഡിറ്റേഷൻ ജീവിതചര്യയുടെ ഭാഗമാക്കുന്നതിലൂടെ മനസ്സ് ശാന്തമാകുകയും, ഉന്മേഷം അനുഭവപ്പെടുകയും ചെയ്യുന്നു.

വ്യായാമം ഒഴിവാക്കരുത്

വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിൽ എൻഡോർഫിനുകൾ ഉത്പ്പാദിപ്പിക്കപ്പെടുകയും മാനസികോല്ലാസം അനുഭവപ്പെടുകയും ചെയ്യും

പ്രകൃതിയോട് ഇണങ്ങാം

പ്രകൃതിഭംഗി ആസ്വദിക്കുന്നതിലൂടെയും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലൂടെയും മാനസിക സമ്മർദം കുറയ്ക്കാനാകും

നല്ല ആഹാരം

സമീകൃതവും പോഷകസമൃദ്ധവുമായ ആഹാരം ദിവസേന ഉൾപ്പെടുത്തുന്നതിലൂടെ മാനസിക പിരിമുറുക്കത്തിന് അയവുണ്ടാകും

ശ്വസന വ്യായാമങ്ങൾ

ശ്വസന വ്യായാമങ്ങളിൽ ഏർപ്പെടുന്നത് മനസ്സിനെ ശാന്തമാക്കുന്നതിന് ഗുണം ചെയ്യും.

അരോമതെറാപ്പി

സുഗന്ധ തൈലങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന അരോമ തെറാപ്പി മാനസിക സമ്മർദം കുറയ്ക്കാൻ സഹായകമാണ്.

ഡയറി എഴുതാം

മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തോന്നലുകൾ എഴുതിവെയ്ക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

സഹായം തേടാം

മാനസിക പിരിമുറുക്കത്തിന് സ്വയം ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടത് ആവശ്യമാണ്.