വെബ് ഡെസ്ക്
മഴക്കാലത്ത് നേത്രരോഗങ്ങൾ വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണുകളുടെ ആരോഗ്യത്തെയും കാഴ്ചയെയും സംരക്ഷിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കണ്ണുകളെ പൊതിയാം
അപകടകരമായ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്ന് സൺഗ്ലാസ് ഉപയോഗിച്ച് സംരക്ഷിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.
ശുചിത്വം അനിവാര്യം
കണ്ണുകളിൽ സ്പർശിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. ഇത് കണ്ണുകളിൽ അണുബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങളെ തടയും.
വരൾച്ച തടയാം
പുറത്തെ തണുപ്പ് കാരണം കണ്ണുകൾ വരളുന്നത് തടയുന്നതിനായി മുറിക്കുള്ളിൽ ഹ്യൂമിഡിഫയറുകൾ ഉപയോഗിക്കാം. കൂടാതെ കണ്ണുകൾ ഇടയ്ക്കിടെ അടച്ചുതുറക്കാൻ ശ്രദ്ധിക്കുക.
ശക്തമായി തിരുമ്മരുത്
ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ കൈകൾ ഉപയോഗിച്ച് കണ്ണുകൾ തിരുമ്മുന്നതിനു പകരം കണ്ണുകൾ കഴുകിയതിന് ശേഷം വൃത്തിയുള്ള ടവൽ ഉപയോഗിച്ച് തുടയ്ക്കുക.
ഐഡ്രോപ്സ് ഉപയോഗിക്കാം
ദീർഘനേരം കമ്പ്യൂട്ടർ സ്ക്രീനിലും മറ്റും നോക്കിയിരിക്കുന്നത് കാരണമുണ്ടാകുന്ന കണ്ണുകളിലെ വരൾച്ച തടയാൻ അനുയോജ്യമായ ഐഡ്രോപ്സ് ഉപയോഗിക്കാം.
വെള്ളം കുടിക്കണം
ധാരാളമായി വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇത് കണ്ണുകളിലെ ഈർപ്പം സന്തുലനാവസ്ഥയിൽ നിലനിർത്താൻ സഹായിക്കും.
പോഷകസമൃദ്ധമായ ഭക്ഷണം
വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ ആഹാരപദാർഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണുകൾക്ക് ആരോഗ്യം പ്രദാനം ചെയ്യും.
സ്ക്രീൻടൈം കുറയ്ക്കാം
ദീർഘനേരം മൊബൈൽ സ്‌ക്രീനിലോ, കമ്പ്യൂട്ടർ സ്‌ക്രീനിലോ നോക്കിയിരിക്കുന്നത് കുറയ്ക്കുന്നതിലൂടെ കണ്ണുകളുടെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
പരിശോധന മുഖ്യം
ഇടയ്ക്കിടെ കണ്ണുകൾ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കും.