സന്തോഷത്തിന്റെ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാം, ഈ മാര്‍ഗങ്ങളിലൂടെ

വെബ് ഡെസ്ക്

നമ്മുടെ സന്തോഷത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കാണ് ഹോര്‍മോണുകള്‍ക്കുള്ളത്. ഇത്തരത്തിലുള്ള ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം

എന്‍ഡോര്‍ഫിന്‍സ്

ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികള്‍ എന്ന് വിളിക്കപ്പടുന്നവയാണ് എന്‍ഡോര്‍ഫിന്‍സ്. വ്യായാമമാണ് എന്‍ഡോര്‍ഫിന്‍സിനെ ഉത്തേജിപ്പിക്കാനുള്ള പ്രധാനമാര്‍ഗം

ഓക്‌സിടോസിന്‍

പ്രണയ ഹോര്‍മോണ്‍ എന്നു വിളിക്കപ്പെടുന്നതാണ് ഓക്‌സിടോസിന്‍. ലാളനപരമായ പെരുമാറ്റത്തിലൂടെ ഈ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനാകും

ഡോപോമിന്‍

ലക്ഷ്യങ്ങളും നേട്ടങ്ങളും കൈവരിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഹോര്‍മോണാണ് ഡോപാമിന്‍. ചെറിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ തന്നെ ഈ ഹോര്‍മോണുകള്‍ക്ക് ഉത്തേജനം ലഭിക്കും

സെറോടോണിന്‍

മാനസികാവസ്ഥയെയും ഉറക്കത്തെയും വിശപ്പിനെയും നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കാണ് സെറോടോണിനുള്ളത്. ധ്യാനം, സൂര്യപ്രകാശമേല്‍ക്കല്‍ എന്നിവയിലൂടെ സെറോടോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയും

വ്യായാമത്തിന്റെ ശക്തി

എന്‍ഡോര്‍ഫിന്‍സ്, ടോപോമിന്‍, സെറോടോണിന്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കാനുള്ള സ്വഭാവിക മാര്‍ഗമാണ് വ്യായാമം

ചിരിയും സഹായിക്കും

സന്തോഷത്തിന് സഹായകമാകുന്ന ഹോര്‍മോണുകളെ നല്ല രീതിയില്‍ വര്‍ധിപ്പിക്കാനുള്ള നല്ല മാര്‍ഗമാണ് ചിരി

ധ്യാനം മികച്ച പരിശീലനം

മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള സെറോടോണിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള ഉത്തമ പരിശീലനമാണ് ധ്യാനം

പ്രകൃതിയുമായുള്ള ബന്ധം

പ്രകൃതിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഉത്കണ്ഠയും സമ്മര്‍ദവും കുറച്ച് സന്തോഷത്തിന്റെ ഹോര്‍മോണ്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു