വെബ് ഡെസ്ക്
നമ്മുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ് പല്ലുകളിലെ മഞ്ഞനിറം. പല്ലിലെ മഞ്ഞപ്പാടുകളും നിറവും ഒഴിവാക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം
ബേക്കിങ് സോഡ-നാരങ്ങാനീര് പേസ്റ്റ്
ബേക്കിങ് സോഡയും നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റ് പല്ലിന്റെ ഉപരിതലത്തിലെ മഞ്ഞക്കറ നീക്കം ചെയ്യാന്‍ ഉപകാരപ്രദമാണ്.
വെളിച്ചെണ്ണ
ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ എടുത്ത് 10-15 മിനിറ്റ് നേരം വായിക്കുള്ളില്‍ ചുറ്റിക്കുന്നത് മഞ്ഞക്കറ മാറാന്‍ സഹായിക്കും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ അടങ്ങിയിരിക്കുന്ന അസിഡിറ്റി പല്ലിലെ എല്ലാത്തരം കറയും നീക്കാന്‍ സഹായകമാകും.
ഉമിക്കരി
മഞ്ഞക്കറ നീക്കാന്‍ ഉമിക്കരി ഉപയോഗിച്ച് പല്ലുതേക്കുന്നത് പരമ്പരാഗതമായ മാര്‍ഗമാണ്.
സ്‌ട്രോബെറിയും ബേക്കിങ് സോഡയും
സ്‌ട്രോബെറിയില്‍ അടങ്ങിയിക്കുന്ന മാലിക് ആസിഡും അതിനൊപ്പം ബേക്കിങ് സോഡയും പല്ലിലെ സ്വാഭാവികനിറത്തിന് ഉത്തമമാണ്.
ഹൈഡ്രജന്‍ പെറോക്‌സൈഡും ബേക്കിങ് സോഡയും
ഹൈഡ്രജന്‍ പെറോക്‌സൈഡ് ബേക്കിങ് സോഡയുമായി കലര്‍ത്തിയുള്ള പേസ്റ്റ് ഉപയോഗിച്ച് രണ്ടു മിനിറ്റ് പല്ലുതേക്കുന്നത് മഞ്ഞനിറം മാറാന്‍ ഗുണകരമാണ്.
ക്രിസ്പി ആയ പഴങ്ങളും പച്ചക്കറികളും
ആപ്പിള്‍, കാരറ്റ്, സെലറി തുടങ്ങിയ ക്രിസ്പി ആയ പഴ, പച്ചക്കറികള്‍ കഴിക്കുന്നത് പല്ലിലെ കറകള്‍ നീക്കാന്‍ ഉത്തമമാണ്.