വെബ് ഡെസ്ക്
പണത്തിന്റെ മൂല്യവും സാമ്പത്തിക സാക്ഷരതയും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഉചിതമായ സമയത്ത് മനസിലാക്കിക്കൊടുക്കുക എന്നത് സുപ്രധാനമാണ്. അതിനിതാ ചില മാര്‍ഗങ്ങള്‍
നിങ്ങള്‍ തന്നെ മാതൃകയാകുക
പണം സമ്പാദിക്കുന്നതിലും ചെലവഴിക്കുന്നതിലുള്ള പ്രധാന്യം കുട്ടികള്‍ക്ക് മനസിലാകാന്‍ മാതാപിതാക്കള്‍ തന്നെ മാതൃകയാകുക
നേരത്തേ ശീലിപ്പിക്കുക
സമ്പാദ്യശീലത്തിന്റെ പ്രാധാന്യം വളരെ കുട്ടിക്കാലം മുതല്‍ കുഞ്ഞുങ്ങളെ പറഞ്ഞ് മനസിലാക്കുക
ചില ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക
കുട്ടികളെ അവരുടെ പ്രായത്തിന് അനുസരിച്ച് പണവുമായി ബന്ധപ്പെട്ട ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക
സമ്പാദ്യശീലത്തില്‍ ലക്ഷ്യം നിര്‍ണയിക്കുക
ഹൃസ്വ-ദീര്‍ഘ കാല സമ്പാദ്യത്തില്‍ കുട്ടികള്‍ക്ക് മുന്നില്‍ നിശ്ചിത ലക്ഷ്യം മുന്നോട്ടുവയ്ക്കുക
ബുദ്ധിപരമായ ചെലവഴിക്കല്‍ പഠിപ്പിക്കുക
അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പണത്തെ ബുദ്ധിപരമായ ചിലവിടാനുള്ള മാര്‍ഗങ്ങള്‍ ഷോപ്പിങ്ങിലടക്കം കുട്ടികളെ പഠിപ്പിക്കുക
ധൂര്‍ത്തുകളും തെറ്റുകളും ചര്‍ച്ച ചെയ്യുക
കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സാമ്പത്തികമായ ധൂര്‍ത്തും തെറ്റുകളും അവരുമായി ചര്‍ച്ച ചെയ്യുക