ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ കാഴ്ചയെ ബാധിക്കുമോ?

വെബ് ഡെസ്ക്

ശരീരത്തിന്റെ അമിതഭാരം നിയന്ത്രിക്കുന്നതിനായി വ്യായാമം, ഭക്ഷണക്രമം, മരുന്നുകള്‍ എന്നിങ്ങനെ പലവഴികള്‍ നമുക്ക് മുന്നിലുണ്ട്

വ്യായാമം, ഭക്ഷണക്രമത്തിലെ നിയന്ത്രണം എന്നിവകൊണ്ട് പാർശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ മരുന്നുപയോഗം അങ്ങനെയല്ലെന്നാണ് പഠനങ്ങള്‍

ശരീരഭാരം കുറയ്ക്കുന്നതിനായുള്ള മരുന്നുകള്‍ കാഴ്ചയെ ബാധിക്കുമെന്നാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ഐ ആൻഡ് ഇയർ ഹോസ്പിറ്റല്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്

ദ ജേണല്‍ ഓഫ് അമേരിക്കൻ മെഡിക്കല്‍ അസോസിയേഷൻ ഒഫ്താല്‍മോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

കാഴ്ച പെട്ടെന്ന് നഷ്ടമാകുന്ന നോണ്‍ ആർട്ടറിറ്റിക്ക് ആന്റീരിയർ ഇസ്കേമിക്ക് ഒപ്റ്റിക്ക് ന്യൂറോപതി (എൻഎഐഒഎൻ) എന്ന രോഗാവസ്ഥയാണ് പഠനത്തിലൂടെ കണ്ടെത്തിയത്

പ്രമേഹം, അമിതവണ്ണം എന്നിവയുള്ളവർക്ക് സാധാരണയായി നല്‍കുന്ന ഒസെംമ്പിക്ക് (Ozempic), വെഗോവി (Wegovy) എന്നിവയാണ് കാഴ്ചയെ ബാധിക്കുന്നതെന്നും പഠനം പറയുന്നു

എൻഎഐഒഎൻ ഒരു ലക്ഷത്തില്‍ രണ്ട് മുതല്‍ പത്ത് പേർക്ക് വരെ വരാനുള്ള സാധ്യതയാണുള്ളത്

ഒപ്റ്റിക്ക് നേർവ് ഹെഡിലേക്കുള്ള രക്തയോട്ടത്തിന്റെ കുറവ് മൂലമാണ് കാഴ്ച നഷ്ടമാകുന്നതെന്നാണ് പഠനം

17,000 രോഗികളെുടെ വിവരങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്