വെബ് ഡെസ്ക്
എന്തുകൊണ്ട് വാലന്റൈൻസ് വീക്ക് ആഘോഷിക്കുന്നു?
സെയിന്റ് വാലെന്റൈനിന്റെ ഓർമയ്ക്കാണ് ഈ വാരം ആഘോഷിക്കുന്നത്. ക്ലോഡിയസ് രണ്ടാമൻ പട്ടാളക്കാർക്ക് വിവാഹം നിഷേധിച്ചപ്പോൾ, അവർക്ക് വിവാഹം നടത്തിക്കൊടുത്ത വ്യക്തിയാണ് സെയിന്റ് വാലന്റൈൻ. വിവാഹിതരല്ലാത്ത അംഗങ്ങളുള്ള സേന ശക്തമായിരിക്കുമെന്ന് ക്ലോഡിയസ് കരുതി
ഫെബ്രുവരി 7 റോസ് ഡേ
പ്രണയാതുരമായ ഈ ആഴ്ച ആരംഭിക്കുന്നത് റോസ് ഡേയിൽ നിന്നാണ്. സ്നേഹവും അടുപ്പവും സൂചിപ്പിക്കാൻ പ്രണയിതാക്കൾ ഈ ദിവസം പരസ്പരം റോസാപ്പൂക്കൾ കൈമാറും
ഫെബ്രുവരി 8 പ്രപ്പോസ് ഡേ
റോസ് ഡേ കഴിഞ്ഞാൽ പിന്നെ പ്രൊപ്പോസ് ഡേ ആണ്. തങ്ങൾക്ക് പ്രിയപ്പെട്ടവരോട് പ്രണയം തുറന്നുപറയാനുള്ള ദിവസമാണിത്
ഫെബ്രുവരി 9 ചോക്ലേറ്റ് ഡേ
ചോക്ലേറ്റ് നിങ്ങളുടെ ബന്ധങ്ങൾക്ക് കൂടുതൽ മധുരം നൽകുന്നു. സ്നേഹത്തിന്റെയും പരസ്പര അംഗീകാരത്തിന്റെയും സൂചകമായി പ്രണയിതാക്കൾ ചോക്ലേറ്റ് കൈമാറും
ഫെബ്രുവരി 10 ടെഡി ഡേ
പരസ്പരസ്നേഹത്തിന്റെ കുസൃതി നിറഞ്ഞ സമ്മാനമായി ഫെബ്രുവരി പത്തിന് പാവക്കുഞ്ഞുങ്ങളെ സമ്മാനിക്കും
ഫെബ്രുവരി 11 പ്രോമിസ് ഡേ
പ്രണയിതാക്കൾ പരസ്പര വിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കുന്ന, എപ്പോഴും ഒപ്പമുണ്ടാകുമെന്ന് വീണ്ടും ഓർമപ്പെടുത്തുന്ന ദിവസം
ഫെബ്രുവരി 12 ഹഗ് ഡേ
തന്റെ പ്രണയിതാവിനോടുള്ള പിന്തുണയും സ്നേഹവും പരസ്പരം കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കുന്ന ദിവസം
ഫെബ്രുവരി 13 കിസ് ഡേ
തീവ്രമായ പ്രണയം രണ്ടുപേർ പരസ്പരം ഒരു ചുംബനത്തിലൂടെ പ്രകടിപ്പിക്കുന്ന ദിവസം
ഫെബ്രുവരി 14 വാലന്റൈൻസ് ഡേ
കമിതാക്കൾ തങ്ങളുടെ പ്രണയം ഈ ദിവസം ആഘോഷിക്കുന്നു
ഫെബ്രുവരി 15 സ്ലാപ് ഡേ
പ്രണയം ആഘോഷമാക്കിയ ഒരു വാരം അവസാനിക്കുന്ന ഈ ദിവസം പ്രണയിതാക്കൾ പരസ്പരം തമാശയായി മുഖത്തടിക്കുന്നു