കീറ്റൊ ഡയറ്റില്‍ ശരീരത്തിന് സംഭവിക്കുന്നതെന്ത്?

വെബ് ഡെസ്ക്

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ട്രെൻഡിങ് ആയിരിക്കുന്ന ഡയറ്റ് പ്ലാനെതെന്ന് ചോദിച്ചാല്‍ അതിനുത്തരം കീറ്റോ ഡയറ്റെന്നാകും. പ്രോട്ടീന് കൂടുതല്‍ പ്രാധാനം നല്‍കുന്നതാണ് ഡയറ്റ് പ്ലാൻ. കാർബൊഹൈഡ്രേറ്റിന്റെ അളവ് കുറവും

കീറ്റോ ഡയറ്റ് കൂടുതലായും പിന്തുടരുന്നത് കായികതാരങ്ങളും ജിമ്മില്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നവരുമായിരിക്കും. ശരീരത്തിലെ കൊഴുപ്പൊഴുവാക്കുക എന്നതാണ് ലക്ഷ്യം

പ്രോട്ടീൻ കേന്ദ്രീകൃത ഡയറ്റാണ് ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് ഒഴിവാക്കാൻ സഹായിക്കുന്ന ഒന്ന്. ഇതിനോടൊപ്പം കൃത്യമായ വ്യായാമവും ആവശ്യമാണ്. കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിലൂടെ സ്വഭാവികമായും കലോറി കുറയുകയും മസില്‍ മാസ് വർധിക്കുകയും ചെയ്യും

വിശപ്പ് കുറയ്ക്കുക എന്നതാണ് കീറ്റോയിലൂടെ ചെയ്യുന്ന പ്രധാനപ്പെട്ട ഒന്ന്. വിശപ്പുണ്ടാക്കുന്ന ഹോർമോണിനെ അടിച്ചമർത്തുകയും ശരീരത്തിലെ ഗ്രെലിന്റെ അംശം പുറന്തള്ളുകയും ചെയ്യുന്നു. ഗ്രെലിൻ കുറയുമ്പോള്‍ വിശപ്പും കുറയുന്നു

ടൈപ്പ് 2 പ്രമേഹങ്ങളെ അതിജീവിക്കുന്നതിനും കീറ്റോ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് നിയന്ത്രിക്കുന്നു. ഇൻസുലി‍ൻ പ്രതിരോധം മെച്ചപ്പെടുത്തുന്നു

മസില്‍ മാസ് പെട്ടെന്ന് വർധിപ്പിക്കുന്നതിനും കീറ്റൊ ഡയറ്റ് സഹായിക്കുന്നു. ശരീരത്തിലേക്ക് കൂടുതല്‍ പ്രോട്ടീൻ എത്തുന്നെന്ന് കീറ്റൊയിലൂടെ ഉറപ്പാക്കാനാകും

കീറ്റോയില്‍ ആരോഗ്യകരമായ എല്ലാ ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു. ഇത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ഇത് തലച്ചോറിന് കാര്യക്ഷമമായ ഊർജം നല്‍കുന്നു. തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു

കീറ്റൊ ഡയറ്റ് എടുക്കുന്നവർ ഡയറ്റീഷ്യന്റെ കൃത്യമായ നിർദേശങ്ങള്‍ പാലിക്കുന്നത് ഉത്തമമായിരിക്കും