വെബ് ഡെസ്ക്
കഴുത്തിന് താഴ്ഭാഗത്തായുള്ള ഗ്രന്ധിയാണ് തൈറോയ്ഡ്. മനുഷ്യശരീരത്തിലെ ഉപാപചയ പ്രക്രിയയേയും വളര്‍ച്ചയേയും സ്വാധീനിക്കുന്ന ഹോര്‍മോണുകളാണ് തൈറോക്സിന്‍, ട്രയോഡൊഥൈറോണിന്‍, കാല്‍സിറ്റോണിന്‍ എന്നിവ. ഇവയുടെ അമിതമായ ഉത്പാദനമോ കുറവോ തൈറോയ്ഡ് രോഗത്തിന് കാരണമാകുന്നു.
ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പര്‍തൈറോയ്ഡിസം, തൈറോയ്ഡൈറ്റിസ്, തൈറോയ്ഡ് കാന്‍സര്‍ എന്നിവയാണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന പൊതുവായ രോഗങ്ങള്‍.
സ്ത്രീകള്‍ക്ക് തൈറോയ്ഡ് രോഗം വരാനുള്ള സാധ്യത പുരുഷന്മാരേക്കാള് 10 മടങ്ങ് കൂടുതലാണ്. പുരുഷന്മാരേക്കാള് സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൂടുതലാണ് എന്നതാണ് പ്രധാന കാരണം.
തൈറോയ്ഡ് തകരാറുകളുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളാണെന്നാണ് നിഗമനം. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ശരീരത്തെ തന്നെ ആക്രമിക്കുന്ന സ്ഥിതിയാണ് ഓട്ടോ ഇമ്യൂൺ റെസ്പോൺസ്.
തൈറോയ്ഡ് ഹോര്‍മോണിന്റെയും തൈറോയ്ഡ് ഹോര്‍മോണുമായി ബന്ധിപ്പിക്കുന്ന പ്രോട്ടീനിന്റെയും വളര്‍ച്ചയെ ഈസ്ട്രജന് ഉത്തേജിപ്പിക്കുന്നു
സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈസ്ട്രജന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ആര്‍ത്തവം, ഗര്‍ഭം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളില്‍, തൈറോയ്ഡ് തകരാറുകള്‍ കൂടിയേക്കാം
ശരിയായ പരിചരണവും മരുന്നുകളുമുണ്ടെങ്കില് തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിക്കാം
ഭക്ഷണത്തിലെ അയഡിന്റെ അളവ്, കൃത്യമായ ഉറക്കം, വ്യായാമം, പുകയില ഉത്പന്നങ്ങള്‍ ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കുക വഴി തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനം കൃത്യമാക്കാം