ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങൾ ഇവയാണ് !

വെബ് ഡെസ്ക്

പല കാരണങ്ങൾ കൊണ്ട് താമസയോഗ്യമല്ലാത്ത നിരവധി നഗരങ്ങളാണ് നമ്മുടെ ലോകത്തുള്ളത്. അത്തരം നഗരങ്ങളുടെ ഈ വർഷത്തെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു). ആരോഗ്യം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സംസ്‌കാരം, ക്രമസമാധാനം എന്നീ മാനദണ്ഠങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സിറിയയിലെ ഡമാസ്‌കസ് ആണ് താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത്തേത്. തുടര്‍ച്ചയായ അക്രമങ്ങളും അസ്ഥിരതയുമാണ് ഡമാസ്‌കസ് താമസയോഗ്യമല്ലാത്ത നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നിൽക്കാൻ കാരണം.

ലിബിയയിലെ ട്രിപ്പോളിയാണ് താമസയോഗ്യമല്ലാത്ത ലോകത്തിലെ രണ്ടാമത്തെ നഗരം. അശാന്തമായ രാഷ്ട്രീയ സാഹചര്യമാണ് കാരണം. ഒരുകാലത്ത് ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ള രാജ്യമായിരുന്നു ട്രിപ്പോളി.

വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും പിന്നിൽ നിൽക്കുന്ന അല്‍ജിയേഴ്‌സാണ് താമസ യോഗ്യമല്ലാത്ത മൂന്നാമത്തെ നഗരം. അല്‍ജീരിയയുടെ തലസ്ഥാനമാണ് അല്‍ജിയേഴ്‌സ്.

നൈജീരിയിയിലെ ലാഗോസാണ് പട്ടികയില്‍ നാലാമതുള്ള താമസയോഗ്യമല്ലാത്ത നഗരം.

ലോകത്തിലെ ഏറ്റവും താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയാണ്. 2022ലെ ആഗോള ലിവബിലിറ്റി സൂചികയിലെ 172 രാജ്യങ്ങളില്‍ 168-ാം സ്ഥാനത്താണ് കറാച്ചി.

താമസയോഗ്യമല്ലാത്ത ആറാമത്തെ നഗരമാണ് പോര്‍ട്ട് മോറെസ്ബി. കുറ്റകൃത്യം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും തുടർച്ചയായി ഉണ്ടാകുന്ന പ്രക്ഷോഭങ്ങളുമാണ് ഇതിന് കാരണം. പപ്പുവ ന്യൂ ഗിനിയയുടെ തലസ്ഥാനമാണ് പോര്‍ട്ട് മോറെസ്ബിയ.

ധാക്ക, ഹരാരെ, കൈവ് എന്നിവയാണ് മറ്റ് നഗരങ്ങള്‍. ആരോഗ്യം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സംസ്‌കാരം എന്നീ മാനദണ്ഠങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് താമസയോഗ്യമായ രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നഗരം. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള സ്ഥലങ്ങളാണ് സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മറ്റ് നഗരങ്ങള്‍.

ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍, സുറിച്ച്, ഗെനേവ, ഫോങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ ഡാം എന്നീ നഗരങ്ങളും പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്ന നഗരങ്ങളാണ്.