വിസ്മയക്കാഴ്ച; ഇതാ ലോകത്തിലെ മനോഹര വെള്ളച്ചാട്ടങ്ങള്‍

വെബ് ഡെസ്ക്

ഭൂമിയിലെ മനോഹര പ്രകൃതി സൗന്ദര്യങ്ങളിലൊന്നാണ് വെള്ളച്ചാട്ടം. വിസ്മയങ്ങള്‍ ഒളിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ലോകത്ത് നിരവധിയുണ്ട്.

ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. അവയില്‍ അതിമനോഹരവും ലോക പ്രശസ്തമായതുമായ വെള്ളച്ചാട്ടങ്ങള്‍ ഇതാ ..

നയാഗ്ര

കാനഡയേയും അമേരിക്കയേയും ബന്ധിപ്പിക്കുന്ന വെള്ളച്ചാട്ടമാണ് നയാഗ്ര. ഇരു രാജ്യങ്ങള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന നയാഗ്ര മൂന്ന് ചെറു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ് .

വിക്ടോറിയ വെള്ളച്ചാട്ടം

ദക്ഷിണാഫ്രിക്കയിലെ സാബെസി നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വിക്ടോറിയ. പ്രാദേശിക ഭാഷയില്‍ ഇടിമുഴക്കമുള്ള നദി എന്ന അര്‍ഥം വരുന്ന 'മോസി ഓ ടുന്യ' എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.

ഇഗ്വാസു വെളളച്ചാട്ടം

അര്‍ജന്റീനയുടേയും ബ്രസീലിന്റേയും അതിര്‍ത്തിയിലാണ് ഇഗ്വാസു വെള്ളച്ചാട്ടം . ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ വെള്ളച്ചാട്ടമാണിത്.

ഏയ്ഞ്ചല്‍

വെനസ്വേലയില്‍ സ്ഥിതി ചെയ്യുന്ന ഏയ്ഞ്ചല്‍ വെള്ളച്ചാട്ടമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം.

പ്ലിറ്റ്വിസ്‌

ക്രൊയേഷ്യയില്‍ സ്ഥിതി ചെയ്യുന്ന പ്ലിറ്റ്വിസ് വിവിധ വെള്ളച്ചാട്ടങ്ങളുടെ സംഗമ ഭൂമിയാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച പ്ലിറ്റ്വിസ് പ്രകൃതി സ്‌നേഹികളുടെ പ്രിയങ്കര ഇടമാണ്.

ഗുല്‍ഫോസ്

തെക്ക് പടിഞ്ഞാറന്‍ ഐസ്‌ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഗുല്‍ഫോസ് . സ്വര്‍ണം എന്നര്‍ഥം വരുന്ന ഈ വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്.

ഹുവാങ് ഗുവോ

ചൈനയിലെ ഹുവാങില്‍ സ്ഥിതി ചെയ്യുന്ന ഹുവാങ് ഗുവോ ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് .

സെല്‍ജലന്‍ഡ് ഫോസ്

ഐസ്‌ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സെല്‍ജലന്‍ഡ് ഫോസ. സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.