വെബ് ഡെസ്ക്
വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക
വ്യായാമം, നടത്തം, തുടങ്ങി വീടിന് പുറത്തുള്ള മറ്റ് പ്രവൃത്തികൾ ഒഴിവാക്കുക
കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് പരമാവധി ഒഴിവാക്കുക
പുറത്തിറങ്ങേണ്ടി വന്നാല്‍ N95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ വർധിപ്പിക്കുന്ന സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിർത്തുക
ധാരാളം പഴങ്ങൾ കഴിക്കുക, വെള്ളം കുടിക്കുക.
ആഹാര സാധനങ്ങള്‍ മൂടി വച്ച് സൂക്ഷിക്കുകയും കയ്യും വായും മുഖവും നല്ലവണ്ണം കഴുകി ഭക്ഷണം കഴിക്കുകയും ചെയ്യുക
ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുക
ശ്വാസതടസ്സം, ചുമ, നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കില്‍ വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക
അത്യാവശ്യത്തിനുളള മരുന്നുകള്‍ അതായത് ഇന്‍ഹേലര്‍, ഗുളികകള്‍ എന്നിവ പെട്ടന്ന് എടുക്കാവുന്ന അകലത്തില്‍ വയ്ക്കുക, കൂടാതെ നിത്യേന കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ ശ്രദ്ധിക്കുക
കെട്ടിടങ്ങളിലെയും വാഹനങ്ങളിലെയും എയർ കണ്ടീഷണറുകളില്‍ വെളിയിലെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ "റീ സർക്കുലേറ്റ്" മോഡ് ഉപയോഗിക്കുക