ഇന്ത്യയിലെ ബിരിയാണിപ്പെരുമ

വെബ് ഡെസ്ക്

ഭാഷയുടെയും സംസ്കാരത്തിന്റെയുമെന്ന പോലെ ഭക്ഷണത്തിന്റെയും കാര്യത്തിൽ വൈവിധ്യത്തിന്റെ നാടാണ് ഇന്ത്യ. നൂറ്റാണ്ടുകളായി ആഹാരപ്രിയരുടെ ഇഷ്ടവിഭവങ്ങളിലൊന്നൊയ ബിരിയാണിക്ക് ഭക്ഷണങ്ങളുടെ കൂട്ടത്തിൽ സവിശേഷമായ സ്ഥാനമാണുള്ളത്

ബിരിയാണിയിലും വ്യത്യസ്തതയുണ്ട്. ഓരോന്നും രുചിയിലും ഗന്ധത്തിലും കാഴ്ചയിലും വ്യത്യസ്തമാണ്. ഇന്ത്യയിലെ ചില ബിരിയാണികളെ പരിചയപ്പെട്ടാലോ?

അവധി ബിരിയാണി

ഉത്തര്‍പ്രദേശിലെ അവധി മേഖലയിലാണ് ഈ ബിരിയാണിയുടെ ഉത്ഭവ കേന്ദ്രം. ബിരിയാണി ചേരുവകളും മസാലകളും യോജിപ്പിച്ച അവധി ബിരിയാണിക്ക് ആരാധകർ ഏറെയാണ്

ലഖ്‍നൗ ബിരിയാണി

നീണ്ട് ബസുമതി അരി ഉപയോഗിച്ചുണ്ടാക്കുന്ന ലഖ്‍നൗ ബിരിയാണി പേരുപോലെ ലഖ്‌നൗവിലെ പ്രധാന ഭക്ഷണമാണ്

ചെട്ടിനാട് ബിരിയാണി

തമിഴ്‌നാട്ടിലെ ചെട്ടിനാട് മേഖലയിലെ കൈപ്പുണ്യമാണ് ചെട്ടിനാട് ബിരിയാണി. എരുവും പുളിയം സമം ചേരുന്ന ഈ ബിരിയാണിക്ക് പ്രിയരേറെയാണ്

തലശ്ശേരി ബിരിയാണി

ബിരിയാണിപ്പെരുമയില്‍ പേരുകേട്ട ഇടമാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി. ദമ്മിട്ട് പാകം ചെയ്യുന്ന ഈ ബിരിയാണിക്ക് കേരളത്തിനകത്തും പുറത്തും ആരാധകരേറെയാണ്

ദിണ്ടിഗല്‍ ബിരിയാണി

എരിവും സ്വാദും നിറഞ്ഞ വിഭവമാണ് തമിഴ്നാട് ഡിണ്ടിഗല്‍ ബിരിയാണി. നിലവില്‍ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ ദിണ്ടിഗല്‍ ബിരിയാണിക്ക് വിപണിയുണ്ട്

ബോഹ്രി ബിരിയാണി

ഗുജറാത്തിലെ ബെഹ്‌റയിലെ മുസ്ലീം സമുദായത്തിന്റെ ബിരിയാണിയാണ് ബോഹ്രി ബിരിയാണി

Picasa