പൂന്തോട്ടം മനോഹരമാക്കാം; നിത്യം പൂക്കും ചെടികള്‍

വെബ് ഡെസ്ക്

പൂക്കളെയും പൂന്തോട്ടത്തെയും ഇഷ്ടപ്പെടാത്തവരായി ആരുമില്ല

വര്‍ഷം മുഴുവന്‍ പൂത്തുനില്‍ക്കുന്ന ചെടികളെ ഉള്‍ക്കൊള്ളിച്ച് പൂന്തോട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?

ഇതാ ഈ ചെടികളെ കൂടി ഉള്‍പ്പെടുത്തി പൂന്തോട്ടം മനാേഹരമാക്കൂ...

പീസ് ലില്ലി

നന്നായി പരിപാലിക്കുകയാണെങ്കില്‍ വര്‍ഷം മുഴുവന്‍ പൂത്ത് നില്‍ക്കുന്ന ചെടിയാണ് പീസ് ലില്ലി. ഈ ചെടി ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താന്‍ യോജിച്ചതാണ്. വീടിനകത്താണ് വയ്ക്കുന്നതെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നനച്ചാല്‍ മതി.

റോസ്

വര്‍ഷം മുഴുവന്‍ പൂത്ത് നില്‍ക്കുന്ന റോസാപ്പൂവിനും നിങ്ങളുടെ പൂന്തോട്ടത്തെ മനോഹരമാക്കാന്‍ സാധിക്കും. വേണ്ട വിധം പരിപാലനം നല്‍കി വിവിധയിനം റോസയേയും പൂന്തോട്ടത്തില്‍ ഉള്‍പ്പെടുത്തി ഭംഗി കൂട്ടാവുന്നതാണ്.

മുല്ലപ്പൂവ്

വര്‍ഷം മുഴുവന്‍ മുല്ല പൂക്കുമെന്ന് ചിലർക്കെങ്കിലും അറിയില്ല. വർഷം മുഴുവൻ പൂത്തൂലഞ്ഞ് മുല്ല നിങ്ങളുടെ പൂന്തോട്ടത്തിന് അസാധാരണമായ സൗരഭ്യം നല്‍കും. പക്ഷേ, പരിപാലനത്തിന് അനുസരിച്ചാകും ഫലം.

പെരിവിങ്കിള്‍

മനോഹരമായ ഈ ചെറിയ പൂക്കള്‍ വര്‍ഷം മുഴുവന്‍ പൂക്കും. ഇവ നിങ്ങളുടെ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടാന്‍ സഹായിക്കും

ചെമ്പരത്തി

പല നിറത്തില്‍ പല വലുപ്പത്തില്‍ വിവിധയിനം ചെമ്പരത്തികള്‍ പൂന്തോട്ടത്തെ അതിസുന്ദരമാക്കും. എല്ലായിടത്തും സുലഭമായ ഈ പൂവിനെ ഉള്‍പ്പെടുത്തി പൂന്തോട്ടം മനോഹരമാക്കാവുന്നതാണ്.