വെബ് ഡെസ്ക്
അന്തരീക്ഷ മലിനീകരണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് മോശമായി ബാധിക്കുന്നു
വര്‍ധിച്ചുവരുന്ന വായു മലിനീകരണം തൊണ്ടയ്ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. തൊണ്ട വേദനയ്ക്കും ഇത് കാരണമാകുന്നു
ഈ ബുദ്ധിമുട്ടിന് പരിഹാരം ചായയിലുണ്ട്. തൊണ്ട വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്ന നാല് വ്യത്യസ്ത തരം ചായകളെ പരിചയപ്പെടാം
ജമന്തിപ്പൂവിന്റെ ചായ
തൊണ്ടയിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ ധാരാളമായി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു
പുതിനച്ചെടിയുടെ ചായ
പുതിനച്ചെടിയില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടയെ സുഖപ്പെടുത്തുകയും വേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു
മഞ്ഞള്‍ ചായ
മഞ്ഞളിന്റെ ആന്റിഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗത്തിന് ശമനം തരുന്നു