കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടണോ; ഈ ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങൂ

വെബ് ഡെസ്ക്

കാഴ്ച പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. കണ്ണിന്റെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്

ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും വര്‍ധിച്ചുവരുന്ന ഉപയോഗം കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

മറ്റേതൊരു ആരോഗ്യപ്രശ്‌നം പോലെ തന്നെ കണ്ണിനും പ്രശ്‌നങ്ങള്‍ ബാധിച്ചാല്‍ വൈദ്യസഹായം തേടേണ്ടതാണ്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചില ഭക്ഷണങ്ങളും നമ്മെ സഹായിക്കുന്നു

കാരറ്റ്

വിറ്റാമിന്‍ എയുടെ മുന്‍ഗാമിയെന്ന് അറിയപ്പെടുന്ന ബീറ്റാകരോട്ടിന്‍ കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ നല്ല കാഴ്ച ലഭിക്കാന്‍ വിറ്റാമിന്‍ എ ആവശ്യമാണ്. രാത്രിസമയത്തെ കാഴ്ചക്കുറവ് ഇല്ലാതാക്കാനും റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു

ഇലവര്‍ഗങ്ങള്‍

ഇലവര്‍ഗങ്ങളില്‍ ല്യൂട്ടീന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ പോലുള്ള ഹാനികരമായ ലൈറ്റ് തരംഗങ്ങളില്‍നിന്നും കണ്ണുകളെ ഈ ആന്റി ഓക്‌സിഡന്റുകള്‍ രക്ഷിക്കുന്നു

മീനുകള്‍

സാല്‍മണ്‍, അയല, പുഴമീന്‍ തുടങ്ങിയ ഫാറ്റി മീനുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. വരണ്ട മീനുകളുടെ അപകടസാധ്യത കുറക്കാനും മാക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള പ്രായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു

സിട്രസ് പഴങ്ങളും ബെറികളും

ഓറഞ്ച് മുതലായ സിട്രസ് പഴങ്ങളും സ്റ്റോബെറി പോലുള്ള ബെറികളും വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ്. വിറ്റാമിന്‍ സി കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാനും തിമിരത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു

നട്‌സും വിത്തുകളും

ബദാം, വാള്‍നട്‌സ്, ചിയ സീഡുകള്‍ എന്നിവ വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് ഫ്രീ റാഡിക്കല്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്ന മറ്റൊരു ആന്റി ഓക്‌സിഡന്റുകളാണ്. നട്‌സിലും വിത്തുകളിലും കാണുന്ന സിങ്കും കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്