സൂക്ഷിക്കുക , ഹൃദയാഘാത സാധ്യത വർധിപ്പിക്കും ഈ കാര്യങ്ങൾ

വെബ് ഡെസ്ക്

ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ ഹൃദയാരോഗ്യം സംബന്ധിച്ച പല തെറ്റായ ധാരണകളും ഇതിനെ അവതാളത്തിൽ ആക്കാറുണ്ട്.

അനാരോഗ്യകരമായ ഭക്ഷണക്രമം ഹൃദയത്തെ സാരമായി ബാധിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന മറ്റു ഘടകങ്ങൾ ഇവയാണ്

പുകവലി: സിഗരറ്റിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ രക്തത്തെ കട്ടിയാക്കുകയും സിരകളിലും ധമനികളിലും കട്ടപിടിക്കുകയും ചെയ്യുന്നു. രക്തത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ഇത് തടയുന്നു.

VioletaStoimenova

ഉയർന്ന രക്തസമ്മർദ്ദം: ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ഇലാസ്തികത കുറക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് കുറയ്ക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ: ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കും. അധിക കൊളസ്ട്രോൾ ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തപ്രവാഹം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹം: ഉയർന്ന പ്രമേഹത്തിന്റെ അളവ് ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകുന്നു.

അമിതഭാരം: അമിതഭാരം ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരാറിലാവുകയും അടഞ്ഞുപോകുകയും ചെയ്താൽ അത് ഹൃദയാഘാതത്തിലേക്ക് നയിക്കും.

ഹൃദയാരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ശാരീരിക അധ്വാനം അത്യന്താപേക്ഷിതമാണ്. ഹൃദയാഘാതം മൂലമുള്ള മരണത്തിന്റെ ഏകദേശം 35% ശാരീരിക നിഷ്‌ക്രിയത്വം മൂലമാണെന്നാണ് കണക്കുകൾ