സമ്മർദ്ദത്തെ ചെറുക്കാൻ ആറു വഴികൾ

വെബ് ഡെസ്ക്

ഇക്കാലത്ത് സമ്മർദ്ദം അനുഭവപ്പെടാത്തവർ വിരളമാണ്. അത് വ്യക്തിപരമോ ജോലി സംബന്ധമായോ ആകട്ടെ, വിട്ടുമാറാത്ത സമ്മർദ്ദം ഒരാളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. എന്നാൽ നിങ്ങളുടെ ദിനചര്യയിൽ ലളിതവും ഫലപ്രദവുമായ ശീലങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ, സമ്മർദ്ദം ഒഴിവാക്കാൻ അവ സഹായിക്കും.

സമ്മർദ്ദം ഒഴിവാക്കാനായി ശീലിക്കേണ്ട ആറ് കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

1. വ്യായാമം

പതിവായുള്ള വ്യായാമം കടുത്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. തലച്ചോറിന്റെ മൂഡ് ലിഫ്റ്റിംഗ് ഹോർമോണായ എൻഡോർഫിനുകൾ പുറത്തുവിടുന്നതിനും ക്ഷേമബോധം പ്രോത്സാഹിപ്പിക്കുന്നതിനും വ്യായാമം ഉപകരിക്കും. ഒരു ചെറിയ നടത്തമോ അല്ലെങ്കിൽ പെട്ടന്നൊരു വ്യായാമം ചെയ്യുന്നത് പോലും നല്ല മാറ്റമുണ്ടാക്കും. ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കണം.

2. മനഃസ്വസ്ഥത

മുൻവിധിയില്ലാതെ ഒരു നിമിഷത്തിൽ സന്നിഹിതരായിരിക്കുക. ധ്യാനം, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം അല്ലെങ്കിൽ യോഗ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സമ്മർദ്ദത്തെ ചെറുത് നിർത്താൻ സഹായിക്കും. തിരക്കേറിയ ദിവസങ്ങളിൽ കുറച്ച നിമിഷമെങ്കിലും ശ്വാസോച്ഛ്വാസ വ്യായാമം ചെയ്യുന്നത് വളരെയധികം പ്രയോജനപ്രദമാണ്.

3. ആരോഗ്യകരമായ ഭക്ഷണക്രമം

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ സമ്മർദ്ദത്തിന്റെ അളവിനെ ബാധിക്കുന്നുണ്ട്, അതിനാൽ അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ദിവസേനയുള്ള ഭക്ഷണക്രമത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പധികമില്ലാത്ത പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, എന്നിവ ശീലമാക്കുക.

4. മതിയായ ഉറക്കം

ഉറക്കക്കുറവ് മാനസികസമ്മർദ്ദത്തെ വർദ്ധിപ്പിക്കും. ഓരോ രാത്രിയിലും കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കമെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആവശ്യമായ ഉറക്കസമയം ക്രമീകരിക്കുന്നത്തിലൂടെ വിശ്രമത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

5. സാമൂഹിക ബന്ധം വളർത്തുക

സാമൂഹിക പിന്തുണ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായകരമാണ്. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത്, അനാവശ്യ ചിന്തകളും പിരിമുറുക്കങ്ങളും ഒഴിവാക്കാൻ സഹായിക്കും, കൂടാതെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് ലഭിക്കുകയും ചെയ്യും.

6. കൃത്യമായ സമയക്രമം

അമിതഭാരം അനുഭവപ്പെടുന്നത് പലപ്പോഴും സമ്മർദ്ദത്തിലേക്ക് നയിക്കാറുണ്ട്. ഒരു ദിവസത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ഫലപ്രദമായ സമയക്രമം സഹായിക്കും. ചെയ്തു തീർക്കേണ്ട കാര്യങ്ങളെ ഘട്ടങ്ങളായി തിരിച്ച് ഒരു പട്ടിക തയ്യാറാക്കുന്നതിലൂടെ കാര്യങ്ങൾ സുഗമമായി ചെയ്തു തീർക്കാൻ സാധിക്കും.

Uros