ദീര്‍ഘായുസിന് കഴിക്കാം ഈ സൂപ്പര്‍ഫുഡുകള്‍

വെബ് ഡെസ്ക്

ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആരാ ഇഷ്ടപ്പെടാത്തത്? ഇതിനായി ഭക്ഷണക്രമീകരണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില സൂപ്പര്‍ഫുഡുകള്‍ പരിചയപ്പെടാം

ബെറികള്‍

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്‌ബെറി തുടങ്ങിയവ ആന്‌റിഓക്‌സിഡന്‌റുകള്‍ കൂടിയ അളവില്‍ അടങ്ങിയവയാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കം കുറയ്ക്കാനും ഇവ ഉപകരിക്കും

പച്ച ഇലക്കറികള്‍

ചീര, കെയ്ല്‍, സ്വിസ് ചാഡ് തുടങ്ങിയവ വിറ്റാമിനുകളായ എ, സി, കെ അയണ്‍, കാല്‍സ്യം എന്നീ മിനറലുകള്‍, ലൂട്ടെയ്ന്‍, സീക്‌സാന്തിന്‍ എന്നീ ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ ഹൃദയാരോഗ്യം, കണ്ണുകള്‍, എല്ലുകള്‍ എന്നിവയുടെ ആരോഗ്യം ഉള്‍പ്പെടെ ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യം സംരക്ഷിക്കുന്നു

ഫാറ്റി ഫിഷ്

സാല്‍മണ്‍, അയല, മത്തി, പുഴമീനുകള്‍ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്. ഹൃദയാരോഗ്യം, തലച്ചോറിന്‌റെ പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇവ സഹായിക്കും

നട്‌സും സീഡ്‌സും

ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്‌ലാക്‌സ് വിത്തുകള്‍ എന്നിവ ആരോഗ്യകരമായ കൊഴുപ്പിന്‌റെയും പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെയും ഉറവിടങ്ങളാണ്

മുഴുധാന്യങ്ങള്‍

ക്വിനോവ, ഓട്‌സ്, ബ്രൗണ്‍റൈസ്, ബാര്‍ലെ എന്നിവ നാരുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ പ്രതിരോധിക്കാനും ഇവ സഹായിക്കുന്നു

മഞ്ഞള്‍

മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ ആന്ഫി ഇന്‍ഫ്‌ലമേറ്ററി ആന്‌റിഓക്‌സിഡന്‌റ് ഗുണങ്ങളുള്ളവയാണ്. തലച്ചോറിന്‌റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പ്രായത്തിന്‌റേതായുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും ഇത് സഹായിക്കും

ഗ്രീന്‍ ടീ

കറ്റേച്ചിനുകള്‍ എന്ന ആന്‌റിഓക്‌സിഡന്‌റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും

തൈര്

തൈര് ഒരു പ്രോബയോട്ടിക് ഫുഡ് ആണ്. ഉദരാരോഗ്യം സംരക്ഷിക്കാനും പ്രതിരോധശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും