വെബ് ഡെസ്ക്
കത്തുന്ന വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ പലരും ആശ്രയിക്കുന്ന ഒന്നാണ് ഇപ്പോള്‍ എസി
വീടുകളിലും ഓഫീസുകളിലുമൊക്കെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി എസി മാറിയിട്ടുണ്ട്
എന്നാല്‍ എപ്പോഴും എസിയുടെ തണുപ്പേല്‍ക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്
അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കംചെയ്യുന്നത് ചര്‍മം വരണ്ടതാക്കുന്നു
പൊടി, അലര്‍ജിക്കു കാരണമാകുന്ന വസ്തുക്കള്‍ തുടങ്ങിയവ എയര്‍ കണ്ടീഷനറുകളിലൂടെ വ്യാപിക്കുന്നു. അലര്‍ജി, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും
എയര്‍ കണ്ടീഷന്‍ ഉപയോഗത്തിലൂടെ അന്തരീക്ഷ ഈര്‍പ്പം കുറയുന്നത് തൊണ്ടയും കണ്ണുകളും വരളുന്നതിന് കാരണമാകും
എസിയുടെ തണുപ്പേല്‍ക്കുന്നത് ചിലരില്‍ തലവേദനയും ക്ഷീണവും സൃഷ്ടിക്കുന്നു
സ്ഥിരമായുള്ള എസി ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും പനി, ജലദോഷം തുടങ്ങിയ രോഗസാധ്യത കൂട്ടുകയും ചെയ്യും
അധിക തണുപ്പ് ദീര്‍ഘനേരം ഏല്‍ക്കുന്നത് ജോയിന്‌റുകളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും മാംസപേശികളെ കഠിനമാക്കുകയും ചെയ്യും
ശരീരത്തിന്‌റെ ചില ഭാഗങ്ങളില്‍ തണുപ്പും മരവിപ്പും അനുഭവപ്പെടുന്ന അവസ്ഥയുള്ളവരില്‍ രോഗം അധികരിക്കാന്‍ എസി കാരണമാകും
ചിലര്‍ക്ക് എസിയുടെ തണുപ്പേല്‍ക്കുന്നത് ഉറക്കം ശരിയാകാത്ത അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്