വെബ് ഡെസ്ക്
മടി, സമയനഷ്ടം, പണച്ചെലവ് എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ജിമ്മിൽ പോകാതിരിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വീട്ടിൽ മികച്ച വ്യായാമങ്ങൾ പരീക്ഷിക്കാം
നടത്തം
ദിവസേനയുള്ള ചെറിയൊരു നടത്തം മതി ആരോഗ്യം കാത്തുസൂക്ഷിക്കാൻ. കാലുകൾ നീട്ടിവച്ച് കൈകൾ വീശിയുള്ള 30 മിനിറ്റ് നടത്തം ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തും. ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്താനും നടത്തം നല്ലതാണ്.
ലിഫ്റ്റ് ഒഴിവാക്കി പടികൾ കയറാം
പണച്ചെലവില്ലാത്തതും എല്ലാ ദിവസവും ചെയ്യാൻ സാധിക്കുന്നതുമായ വ്യയാമം. ഹൃദയാരോഗ്യം, രക്തയോട്ടം, ശ്വാസകോശത്തിന്റെ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തും. ലിഫ്റ്റ് ഒഴിവാക്കി പടികൾ കയറാം.
ലഘു വ്യായാമങ്ങൾ
ശരീരത്തിൽ അമിതമായി അടങ്ങിയിരിക്കുന്ന കലോറി കളയാൻ പറ്റിയ മാർഗമാണ് ലഘു വ്യായാമങ്ങൾ. പ്ലാങ്ക്സ്, പുഷ് അപ്, സ്ക്വാട്ട് എന്നിവ ജിമ്മിൽ പോകാതെ വീട്ടിൽ ചെയ്യാം. വഴക്കമുള്ള ശരീരത്തിനും ആരോഗ്യം നിലനിർത്താനും ഇത്തരം വ്യായാമങ്ങൾ നല്ലതാണ്
വാൾ സിറ്റ്
ദിവസവും ഒരു അഞ്ച് മിനിറ്റ് എങ്കിലും വാൾ സിറ്റ് ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. ഏകാഗ്രത, ബാലൻസ്, പേശികളുടെ ബലം എന്നിവ വർധിപ്പിക്കാനും അമിതമായ കലോറി ഇല്ലാതാക്കാനും ഈ വ്യായാമം സഹായിക്കും
കൗച് പൊട്ടറ്റൊ വ്യായാമം
കട്ടിലിലോ സോഫയിലോ ഇരുന്ന് ചെയ്യാം. കാലുകൾ നിലത്ത് വച്ച ശേഷം കൈകൾ നീട്ടി മുഖം കാൽ മുട്ടിനോടമർത്തിയോ, അല്ലെങ്കിൽ ഒരു കാൽ നീട്ടി പിടിച്ചു ബാലൻസ് ചെയ്ത് മറ്റേ കാൽ നിലത്തുറപ്പിച്ചു വച്ചോ ഈ വ്യായാമം ചെയ്യാം. ഓരോ രീതിയിൽ ചെയ്യുമ്പോഴും 30 സെക്കൻഡ് വീതം ഹോൾഡ് ചെയ്യുക. ബാലൻസ്, ഏകാഗ്രത, ശരീര വഴക്കം എന്നിവ ലഭിക്കാൻ നല്ലതാണ്.
ഡാൻസ്
സമ്മർദം കുറയ്ക്കാനും മെയ് വഴക്കം നിലനിർത്താനും മനസിന് ഊർജം നൽകാനും ഡാൻസ് നല്ലതാണ്. ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടിന് ദിവസവും കുറഞ്ഞഥ് 10 മിനിറ്റ് നേരമെങ്കിലും ഡാൻസ് ചെയ്യാം
മെഡിറ്റേഷൻ
ശ്രദ്ധ കേന്ദ്രീകരിക്കാനും മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനും മോശം ചിന്തകളിൽ നിന്ന് മനസിനെ മോചിപ്പിക്കാനും മെഡിറ്റേഷൻ നല്ലതാണ്. ശബ്ദം ഇല്ലാത്ത ഒതുങ്ങിയ ഒരു സ്ഥലം തിരഞ്ഞെടുക്കുക. കണ്ണുകൾ അടച്ച് മനസിനെ ഏകാഗ്രമാക്കി ഇങ്ങനെ അൽപ്പനേരം ഇരിക്കാം