വെബ് ഡെസ്ക്
സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത, ഒരു നിമിഷം വന്നിട്ടുണ്ടോ? ദേഷ്യം വരുമ്പോൾ ഉപദ്രവിക്കാൻ തോന്നാറുണ്ടോ? സ്വന്തം വികാരങ്ങൾ പിടിച്ച് നിർത്താൻ സാധിക്കുന്നില്ലെങ്കിൽ ഇത് നിങ്ങൾ അറിഞ്ഞിരിക്കണം
അനാവശ്യമായ ഉത്കണ്ഠ,പിരിമുറുക്കം, മനോവിഭ്രാന്തി, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, ആത്മഹത്യാ ചിന്തകള്‍ ഇവയെല്ലാം മാനസിക പ്രശ്നങ്ങളാണ്
ഇതിനെ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി) എന്ന് വിളിക്കാം. ചുരുക്കം പറഞ്ഞാൽ സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസികാവസ്ഥയാണ് ബിപിഡി
സ്വന്തം വ്യക്തിത്വത്തില്‍ മതിപ്പില്ലാതാകുകയും നിരാശ തോന്നുകയും ചെയ്യുക, വികാരത്തെ സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരിക, അനുനിമിഷം മാറിമറിയുന്ന മാനസിക നില, ഇതെല്ലാം ബിപിഡി രോഗത്തിൻ്റെ സൂചനയാണ്
ഉപേക്ഷിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യുമോ എന്ന തീവ്രമായ ഭയമാണ് ഒരു ലക്ഷണം. ഇത് പലപ്പോഴും നിങ്ങളെ ദുർബലവും അസ്ഥിരവുമായ ബന്ധങ്ങളിലേക്ക് നയിച്ചേക്കാം
സ്വയം നശിപ്പിക്കാനുള്ള പ്രേരണയാണ് മറ്റൊരു ലക്ഷണം. മയക്കുമരുന്ന് പോലുള്ള ദോഷകരമായ വസ്തുക്കളുടെ ഉപയോഗം, ഈറ്റിംഗ് ഡിസോഡറുകൾ എല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്
തെറ്റുചെയ്തതിന് തെളിവുകളൊന്നും ഇല്ലെങ്കിലും മറ്റുള്ളവരെ അങ്ങേയറ്റം സംശയിക്കുന്നതും അവിശ്വസിക്കുന്നതും ബിഡിപിയുടെ ലക്ഷണമാണ്
മറ്റുള്ളവർ തങ്ങളെ ദ്രോഹിക്കാനോ വഞ്ചിക്കാനോ പുറപ്പെട്ടിരിക്കുകയാണെന്ന് അവർ സ്വന്തമായി വിശ്വസിക്കുന്നു, അതനുസരിച്ച് പ്രവർത്തിക്കുന്നു
ബിഡിപി ലക്ഷണങ്ങൾ ഇനിയും നിരവധിയുണ്ട്. ഈ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളതായി അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടാൻ മറക്കരുത്