വെബ് ഡെസ്ക്
ആവശ്യത്തിന് ഉറക്കവും വിശ്രമവുമൊക്കെ ലഭിച്ചിട്ടും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ, ക്ഷീണത്തില്‍നിന്ന് ആശ്വാസം ലഭിക്കുക മാത്രമല്ല നല്ലൊരു എനെര്‍ജിലെവല്‍ അനുഭവപ്പെടുകയും ചെയ്യും
ഓട്‌സ്
പ്രോട്ടീനും ഫൈബറും സമൃദ്ധമായി അടങ്ങിയ ഓട്‌സ് കഴിച്ച് ഒരു ദിവസം തുടങ്ങാം
വാഴപ്പഴം
നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം ക്ഷീണം അകറ്റാനുള്ള നാച്വറല്‍ എനെര്‍ജി ബൂസ്റ്ററാണ്
വെള്ളം
നിര്‍ജലീകരണം ഒഴിവാക്കി ശരീരരത്തെ ആരോഗ്യപ്രദമാക്കാനും ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യത്തിന് ജലാംശം നിര്‍ബന്ധമാണ്
ലീന്‍ പ്രോട്ടീന്‍
മത്സ്യം, കോഴിഇറച്ചി എന്നിവയില്‍ പ്രോട്ടീന്‍ കൂടുതലും സാച്ചുറേറ്റഡ് ഫാറ്റ് കുറവുമാണ്. ഇത് ഹൃദയാരോഗ്യത്തിനും ഉത്തമമാണ്
നട്‌സും സീഡ്‌സും
വാല്‍നട്ട്, ബദാം, പിസ്ത, ഫ്‌ളാക്‌സ് സീഡ്, ചിയ സീഡ് എന്നിവ എനെര്‍ജി ബൂസ്റ്റിങ് വിഭവങ്ങളാണ്
കഫീന്‍ ഇല്ലാത്ത പാനീയങ്ങള്‍
കോഫിക്കു പകരം ഫ്രഷ് ജ്യൂസ്, ഗ്രീന്‍ ടീ എന്നിവ കഴിക്കുന്നതുവഴി ക്ഷീണം അകറ്റാം
പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങള്‍
മുഴുധാന്യങ്ങള്‍, ബ്രൗണ്‍ ബ്രഡ്, പാല്‍ തുടങ്ങി പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം