പാലിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത് പണി കിട്ടും

വെബ് ഡെസ്ക്

ശരീരത്തിനാവശ്യമായി നിരവധി പോഷകങ്ങള്‍ പ്രദാനം ചെയ്യുന്ന സമീകൃതാഹാരമാണ് പാൽ. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതാണ്. എന്നാൽ പാലുമായി ചേരാത്ത ചില ഭക്ഷണങ്ങളുണ്ട്.

പാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും അത് ഗ്യാസ്, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ശരിയായ ദഹനത്തിനും ആരോഗ്യത്തിനും പാലിനൊപ്പം ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍

പാലും സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങളും (ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ) ഒരുമിച്ച് കഴിക്കാൻ പാടില്ല. ഇവ ഒരുമിച്ച് കഴിക്കുന്നത് ഛർദ്ദിയോ വയറുവേദനയോ ഉണ്ടാക്കും. പഴങ്ങള്‍ കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പാല്‍ കുടിക്കുന്നതാകും അഭികാമ്യം.

പഞ്ചസാര കൂടുതലുള്ള ധാന്യങ്ങൾ

ചില ധാന്യങ്ങളിൽ പഞ്ചസാരയുടെ അംശം കൂടുതലായിരിക്കാം. ഇത് പാലുമായി സംയോജിപ്പിക്കുമ്പോൾ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും.

തക്കാളി ചേർത്ത ഭക്ഷണം

പാസ്ത സോസ് അല്ലെങ്കിൽ പിസ്സ പോലുള്ള തക്കാളി ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ അസിഡിറ്റി നിറഞ്ഞതാണ്. ഇത് പാലുമായി ചേർന്നാൽ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും.

മരുന്നുകൾ

പാലിനൊപ്പം മരുന്ന് കഴിക്കരുത്. ചില മരുന്നുകൾ പാലുത്പ്പന്നങ്ങളുമായി പ്രതികൂല പ്രവർത്തനത്തിലേർപ്പെടാം. ഇത് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കുകയോ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്തേക്കാം.

നാരടങ്ങിയ ഭക്ഷണം

ഫൈബർ ധാന്യങ്ങൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കരുത്. തവിട് ധാന്യം പോലുള്ള ഉയർന്ന നാരടങ്ങിയ ഭക്ഷണങ്ങൾ പാലിലെ കാൽസ്യവുമായി ചേർന്ന് അതിന്റെ ആഗിരണം കുറയ്ക്കുന്നു.

കാർബണേറ്റഡ് പാനീയങ്ങൾ

കാർബണേറ്റഡ് പാനീയങ്ങൾ പാലിനൊപ്പം ചേരുമ്പോൾ ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകും

മദ്യം

മദ്യവും പാലുൽപ്പന്നങ്ങളും ഒരുമിച്ച് കഴിക്കുന്നത് അണുബാധയ്ക്കും വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും

Junjira Konsang / EyeEm

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ

മാംസം, മത്സ്യം പോലെയുള്ള പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ പാലുമായി കലരുമ്പോളും ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം.