വെബ് ഡെസ്ക്
വയറെരിച്ചിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചെറുതല്ല. വേദനയും നീറ്റലും കാരണം ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ വന്നേക്കാം. ഭക്ഷണം ശ്രദ്ധിച്ചാല്‍ വളരെയെളുപ്പത്തില്‍ ഇതൊഴിവാക്കാം.
സോഡ മുതല്‍ ബിയർ വരെയുള്ള കാർബണേറ്റഡ് പാനീയങ്ങള്‍ ഗ്യാസ് ട്രബിളിന് കാരണമാകും. ഇവ ഒഴിവാക്കുന്നതാണ് ഉത്തമം.
പ്രോട്ടീന്‍ കൂടുതലടങ്ങിയ പയർ, കിഴങ്ങ് വർഗങ്ങള്‍ ഗ്യാസ് ട്രബിള്‍ വർധിപ്പിക്കുകയും വയറെരിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.
കോളിഫ്ലവർ, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളില്‍ ഫൈബർ കൂടുതലുണ്ട്. ഇവ ഗ്യാസ് ട്രബിള്‍ അധികമാക്കും
വെളുത്തുള്ളി, ചെറിയുള്ളി തുടങ്ങിയവയില്‍ ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്
സോർബിറ്റോൾ, മാനിറ്റോൾ തുടങ്ങിയ കൃത്രിമ മധുരമടങ്ങിയ ഭക്ഷണപദാർഥങ്ങള്‍ ദഹനത്തെ ബാധിക്കുകയും വയറെരിച്ചിലിനും വയർ വീർക്കുന്നതിനും കാരണമാകുകയും ചെയ്യും
പാലുത്പന്നങ്ങളിലെ ലാക്ടോസ് ചിലരില്‍ ഗ്യാസ് ട്രബിള്‍ കൂടാനും വയർ വീർക്കുന്നത് പോലെയുള്ള പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ചിലരില്‍ ദഹനം തടസപ്പെടുത്തും. എണ്ണയില്‍ പൊരിച്ചെടുക്കുന്നവയും ഇത്തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യതയുണ്ട്