വെബ് ഡെസ്ക്
നെഞ്ചെരിച്ചിൽ അഥവാ ആസിഡ് റിഫ്ളക്സ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇതിനെ നിസാരമായി കാണരുത്. നെഞ്ചെരിച്ചിലുണ്ടെങ്കിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും അനിവാര്യമാണ്
അന്നനാളത്തില്‍ ആസിഡ് രൂപപ്പെട്ട് ഇത് ഭക്ഷണ കണികകളുമായി ചേര്‍ന്ന് വയറിൽ വ്രണങ്ങളുണ്ടാകും. ഇത് നെഞ്ചിലേയ്ക്കു എരിച്ചില്‍ അനുഭവപ്പെടും
ചിലർക്ക് പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ നെഞ്ചരിച്ചിൽ അനുഭവപ്പെട്ടേക്കാം. മറ്റുചിലര്‍ക്ക് ഇത് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നവുമാണ്.
കാര്‍ബണേറ്റഡ് ഡ്രിങ്ക് നെഞ്ചരിച്ചില്‍ കുറയ്ക്കും എന്നത് മിഥ്യാധാരണയാണ്. ഇവയുടെ ഉപയോഗം അസ്വാസ്ഥ്യം കൂടുതലാക്കും
ഓറഞ്ച്, മുസംബി, നാരങ്ങ തുടങ്ങിയ സിട്രസ് ഫലങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. അതുപോലെ പുളിപ്പുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും ഒഴിവാക്കുക. ഇവ ആമാശയത്തില്‍ ആസിഡ് കൂടുന്നതിന് കാരണമാകും
അസിഡിറ്റിയുള്ളവര്‍ പാല്‍ ഉത്പന്നങ്ങളായ ചീസ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. മൊസറെല്ല പോലുള്ള മൃദുവായ ചീസുകളിൽ കൊഴുപ്പ് കൂടുതലായതിനാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കും
ഇവ ദഹിക്കുന്നതിനായി ശരീരം കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുന്നത്തിന് കാരണമാകും. ഇത് നെഞ്ചെരിച്ചിൽ കൂടാൻ കാരണമാകും
കൊഴുപ്പ് കൂടിയ ചീസ് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. ആസിഡ് നിർവീര്യമാക്കാൻ സഹായിക്കുന്ന മറ്റെന്തെങ്കിലും ഭക്ഷണവും ഇവയോടൊപ്പം കഴിക്കുക
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, പോഷകമില്ലാത്ത പലഹാരങ്ങൾ (ലെയ്സ്, കുർക്കുറെ), ചോക്ലേറ്റ് എന്നിവയും നെഞ്ചരിച്ചിലുള്ളവർ തീർച്ചയായും ഒഴിവാക്കണം