ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ; ഈ പച്ചക്കറികൾ ഒഴിവാക്കാം

വെബ് ഡെസ്ക്

ധാരാളം പോഷക ഗുണങ്ങൾ ഉള്ളതിനാൽ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് പച്ചക്കറികൾ. അതിനാൽ ധാരാളം പച്ചക്കറികൾ നമ്മൾ കഴിക്കേണ്ടതുണ്ട്.

എന്നാൽ ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില പച്ചക്കറികൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. ഉയർന്ന അന്നജവും കലോറിയുമുള്ള പച്ചക്കറികളാണ് ഒഴിവാക്കേണ്ടത്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഒഴിവാക്കേണ്ട പച്ചക്കറികൾ ഇതാ

ഉരുളക്കിഴങ്ങ്

ഉയർന്ന കലോറിയും കാർബോ ഹൈഡ്രേറ്റുമുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതിയിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.

ഗ്രീൻ പീസ്

ഉയർന്ന കലോറിയും കാർബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീൻ പീസിൽ 120 കലോറിയും 21 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.

ചോളം

ഉയർന്ന അന്നജം അടങ്ങിയിരിക്കുന്നതിനാല്‍ത്തന്നെ മറ്റ് പച്ചക്കറികളെക്കാൾ കൂടുതൽ കലോറിയും കാർബോ ഹൈഡ്രേറ്റും ചോളത്തിലുണ്ട്.

വിന്റർ സ്ക്വാഷ് പച്ചക്കറികൾ

മറ്റ് പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബട്ടർ നട്ട്, അക്രോൺ സ്ക്വാഷ് തുടങ്ങിയവയിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്.

ടിന്നുകളിൽ ലഭിക്കുന്ന പച്ചക്കറികൾ

രുചി കൂട്ടാനുള്ള പ്രിസര്‍വേറ്റീവുകളും ഉപ്പും കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ തടസപ്പെടുത്തുന്നു. അതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവ ഒഴിവാക്കുന്നതാകും ഉത്തമം. സോഡിയത്തിന്റെ അളവ് ശരീരഭാരം വർധിക്കാൻ കാരണമാകുന്നു.