മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ഭക്ഷണശീലങ്ങളിലും ശുചിത്വ ശീലങ്ങളിലും വരുത്തുന്ന തെറ്റുകൾ പല രോഗങ്ങൾക്കും കാരണമായേക്കാം.

അതിനാൽ മഴക്കാലത്തെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ജലദോഷം, പനി, വൈറൽ അണുബാധകൾ തുടങ്ങിയവ വരാതിരിക്കാൻ ശ്രദ്ധിക്കണം.

മൺസൂണിൽ ആരോഗ്യം ശ്രദ്ധിക്കാനുള്ള ചില നുറുങ്ങുവിദ്യകൾ ഇതാ

ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ ശേഷം മാത്രം വെള്ളം കുടിക്കുക. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ മഴക്കാലത്ത് ഇക്കാര്യം ശ്രദ്ധിക്കൽ നിർണായകമാണ്.

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ദഹനപ്രശ്നങ്ങൾക്കും മറ്റു രോഗബാധകൾക്കും ഇത് കാരണമായേക്കാം.

വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പരമാവധി ഇല്ലാതാക്കുക. കെട്ടിക്കിടക്കുന്ന വെള്ളം ഡെങ്കിപ്പനിയും മലേറിയയും പോലുള്ള അസുഖങ്ങൾ പരത്തുന്ന കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയേക്കാം

പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നത് വർധിപ്പിക്കുക. യോഗർട്ട്, ബട്ടർ മിൽക്ക്, കെഫിർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുടലിന്റെ ആരോഗ്യം വർധിപ്പിക്കാനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.

ഇപ്പോഴും കയ്യിൽ കുടയോ റെയ്ൻ കോട്ടോ കരുതാൻ ശ്രദ്ധിക്കണം. മഴ നനഞ്ഞ അസുഖം വരാതിരിക്കാൻ ഇത് സഹായിക്കും.