വെബ് ഡെസ്ക്
ഒരു കപ്പ് കോഫി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് അധികവും. ഒരുന്‍മേഷം കിട്ടാന്‍ ഈ കാപ്പികുടി സഹായിക്കുമെന്നാണ് ഇവരുടെ പക്ഷം. ഇതിനൊപ്പംതന്നെ മറ്റ് ആരോഗ്യഗുണങ്ങളുമുണ്ട് ഈ കാപ്പികുടിക്ക്. അവ എന്തൊക്കെയെന്നു നോക്കാം
ശരീരഭാരം കുറയ്ക്കുക
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ രാവിലെ ഒരു കപ്പ് കാപ്പി പഞ്ചസാര ഇടാതെ ധൈര്യമായി കുടിച്ചോളൂ. ഇതിലൂള്ള കഫീന്‍ ചയാപചയ പ്രവര്‍ത്തനങ്ങളെയും കൊഴുപ്പ് കുറയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു
വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
മാനസികമായ ഉത്തേജനവും ഉണര്‍വും നല്‍കുന്നതിന് കാപ്പി സഹായിക്കും. ഇതിലുള്ള കഫീന്‍ ഒരു ഉത്തേജകവസ്തുവായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഏകാഗ്രത കൂട്ടാന്‍ സഹായിക്കും
ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധം
മധും ചേര്‍ക്കാതെ കാപ്പി കുടിച്ചാല്‍ അതിലുള്ള ആന്റിഓക്‌സിഡന്റുകളുടെ പൂര്‍ണഫലം ഒരു വ്യക്തിക്ക് ലഭിക്കും. കോശങ്ങളുടെ നാശവും കാന്‍സര്‍, ഹൃദ്രോഗം, അകാല വാര്‍ധക്യം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും
മാനസികനില മെച്ചപ്പെടുത്തുന്നു
തലച്ചോറില്‍ ഡോപാമിന്‍, സെറോടോണിന്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുക വഴി ഇടയ്ക്കിടെ ഉണ്ടാകുന്ന മുഡ്‌സ്വിങ്ങില്‍ നിന്ന് ആശ്വാസം നല്‍കും
രോഗപ്രതിരോധശക്തി കൂട്ടുന്നു
വിട്ടുമാറാത്ത പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ മധുരം ചേര്‍ക്കാതെ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂട്ടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുകവഴി ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനും സാധിക്കും
ശാരീരികക്ഷമത കൂട്ടുന്നു
വ്യായാമം ചെയ്യുന്നവര്‍ക്കും മധുരമില്ലാത്ത കാപ്പി ഉത്തമ പാനീയമാണ്. അഡ്രിനാലിന്റെ അളവ് കൂട്ടി ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ കഫീന്‍ സഹായിക്കും