വെബ് ഡെസ്ക്
ദിവസവും ചൂട് വെള്ളം കുടിക്കുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഇതിന്റെ ചില ഗുണങ്ങൾ നോക്കൂ
മെച്ചപ്പെടട്ടെ ദഹനം
ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് ദിവസം ആരംഭിക്കുന്നത് ദഹന എന്സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. പോഷകങ്ങളുടെ ആഗിരണം ഉറപ്പാക്കുകയും ദഹന സംബന്ധമായ അസ്വസ്ഥതയുടെ സാധ്യത കുറക്കുകയും ചെയ്യുന്നു
വിഷാംശം പുറന്തള്ളുന്നു
ചൂടുവെള്ളം ശരീരത്തിലെ വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. വിയർപ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ മാലിന്യം പുറത്ത് പോകുന്നു
തൊണ്ടവേദന ശമിപ്പിക്കുന്നു
മൃദുവായ ചൂട് തൊണ്ടയിലെ വീക്കം കുറക്കാനും വേദന ശമിപ്പിക്കാനും സഹായിക്കുന്നു. തൊണ്ടയിലെ അസ്വസ്ഥതകൾക്ക് ഏറ്റവും ലളിതവുംഫലപ്രദവുമായ പ്രതിവിധിയാണ് ചൂടുവെള്ളം.
മെറ്റബോളിസം വർധിപ്പിക്കുന്നു
ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
മെച്ചപ്പെട്ട രക്തചംക്രമണം
ചൂട് വെള്ളത്തിലെ ചൂട് വസോഡിലേഷൻ പ്രോത്സാഹിപ്പിക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട രക്തയോട്ടം ടിസ്സുവേകളിലേക്ക് ഓക്സിജനും പോഷകകങ്ങളും നൽകുന്നു.
പേശികൾക്ക് വിശ്രമം നൽകുന്നു
ചൂടുള്ള വെള്ളം പേശികളുടെ പിരിമുറുക്കവും കാഠിന്യവും ഒഴിവാക്കാൻ സഹായിക്കുന്നു. വേദന ലഘൂകരിക്കുന്നു.