ഉച്ചഭക്ഷണത്തോടൊപ്പം മോര് കഴിച്ചാലുള്ള ഗുണങ്ങള്‍

വെബ് ഡെസ്ക്

മോരിലുള്ള പ്രോബയോട്ടിക്‌സ് നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. ദഹനക്കേട്, വയറു വീര്‍ക്കല്‍, മലബന്ധം തുടങ്ങിയവയും പ്രതിരോധിക്കും

ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ മികച്ച പാനീയമാണ് മോര്

എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താനാവശ്യമായ കാല്‍സ്യത്താല്‍ സമ്പന്നമാണ് മോര്

കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യപൂര്‍വം ഉപയോഗിക്കാം

പ്രോബയോട്ടിക്കുകള്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായകം. കുടലിന്‌റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിലൂടെ അണുബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ടാക്കുന്നു

പ്രകൃതിദത്തമായ ഡീടോക്‌സിഫയറാണ് മോര്. ശരീരത്തില്‍നിന്ന് വിഷാംശം നീക്കാന്‍ ഇത് സഹായകം

വെള്ളത്തിന്‌റെ അളവ് കൂടുതലായതിനാല്‍ ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്തുന്നു

ബയോആക്ടീവ് പ്രോട്ടീനുകള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവയെ പ്രതിരോധിക്കാനും മോര് ഉത്തമം