വെബ് ഡെസ്ക്
ശരീരഭാരം കുറയ്ക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. വ്യായാമങ്ങളിലൂടെയും ഭക്ഷണരീതികകളില്‍ മാറ്റം വരുത്തിയുമെല്ലാം ശരീരഭാരം കുറയ്ക്കാന്‍ പലരും ശ്രമിക്കും
മോര്‍ണിങ് ബനാന ഡയറ്റ് എന്ന പുതിയ ഡയറ്റിങ്ങ് രീതിയും ഇക്കൂട്ടത്തിലുണ്ട്. ഒരു ജനപ്രിയ ജാപ്പനീസ് ഭക്ഷണക്രമമാണിത്.
ഈ ഡയറ്റ് രീതിയില്‍ ഒരു ദിവസം തുടങ്ങുന്നതുതന്നെ പഴത്തിലൂടെയാണ്. രാവിലെ നാല് പഴം വരെ കഴിക്കാം.
പഴം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഈ ഡയറ്റ് പിന്തുടരുന്ന വ്യക്തി പിന്നീടുള്ള ഭക്ഷണം മിതമായ അളവിലായിരിക്കും കഴിക്കുക
ഈ ഡയറ്റില്‍ അത്താഴത്തിന് ശേഷം രാത്രി എട്ട് മണിക്ക് ശേഷം ലഘു ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങളും ഒഴിവാക്കണം
പകല്‍ സമയത്ത് പാല്‍, കഫീന്‍, മദ്യം എന്നിവ ഒഴിവാക്കാനും ഈ ഡയറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഓരോ വ്യക്തിക്കും വേണ്ടത്ര വിശ്രമം നല്‍കുന്ന തരത്തില്‍ ഉറക്കത്തിനും മുന്‍ഗണന നല്‍കുന്നു
ഈ ഡയറ്റ് ആരോഗ്യത്തിനും നല്ലതാണ്. പഴം കഴിച്ചാല്‍ വയറ് നിറഞ്ഞിരിക്കുന്നതിനാല്‍ പിന്നീട് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറവായിരിക്കും
എല്ലാ ഡയറ്റും പോലെ ഇതും വ്യക്തികള്‍ക്ക് അനുസരിച്ചായിരിക്കും ഫലമുണ്ടാകുക. ഡയറ്റ് തുടങ്ങി തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.