വെബ് ഡെസ്ക്
ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ
സാധാരണയായി ജിമ്മിൽ പോകുന്നവർ മാത്രമാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുന്നത്. എന്നാൽ എല്ലാവരും പ്രത്യേകിച്ച് സ്ത്രീകൾ അവരുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട പോഷകമാണ് പ്രോട്ടീൻ
ശരീരത്തിനുള്ളിലെ കലകളുടെ നിർമാണം മുതൽ ആരോഗ്യമുള്ള മുടിയും ചർമ്മമവും നിലനിർത്തുന്നതുവരെ നിരവധി കാര്യങ്ങളിൽ പ്രോട്ടീൻ ഫലപ്രദമാണ്
അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്ന ആന്റിബോഡികൾ നിർമിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീൻ സഹായിക്കുന്നു
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് നോക്കാം
ദഹനം മെച്ചപ്പെടുത്താൻ
ചയാചയ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനും ഉദരാരോഗ്യത്തിനും പ്രോട്ടീന്‍ സഹായകമാണ്
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
രോഗപ്രതിരോധശേഷിക്ക് സഹായകമാകുന്ന നിരവധി ആന്റിബോഡികളുള്ളതിനാല്‍ മസില്‍ഹെല്‍ത് നിലനിര്‍ത്തുന്നു
ശരീരത്തിന് ഊർജം നൽകുന്നു
ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് ഊര്‍ജസ്വലത നിലനിര്‍ത്തുന്നു
അസ്ഥികളെ ശക്തിപ്പെടുത്തുന്നു
എല്ലുകളെ ശക്തിപ്പെടുത്താനും മാംസപേശികളുടെ ആരോഗ്യം സംരക്ഷിക്കാനും പ്രോട്ടീന്‍ അനിവാര്യമാണ്
വേഗത്തിൽ പ്രായമാകുന്നത് ഒഴിവാക്കാൻ
പെട്ടെന്നുള്ള പ്രായമാകലിന്റെ ലക്ഷണങ്ങളെ തടഞ്ഞ് ചര്‍മാരോഗ്യവും മുടിയുടെ ആരോഗ്യവും നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ ആവശ്യമാണ്
പേശികളെ ശക്തിപ്പെടുത്തും
പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രോട്ടീന്‍ അനിവാര്യ ഘടകമാണ്
തലച്ചോറിന്റെ ആരോഗ്യത്തിന്
അമിനോ ആസിഡുകളാല്‍ സമ്പന്നമായ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രതിരോധിക്കാനും സഹായിക്കുന്നു