ദിവസം തുടങ്ങാം ചിയ സീഡ് കഴിച്ച്, ഗുണങ്ങളുണ്ട്

വെബ് ഡെസ്ക്

ചിയ സീഡുകൾ പലരുടെയും പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ്. ആരോഗ്യ പരിപാലനത്തിനാവശ്യമായ നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്.

പ്രഭാതത്തിൽ ചിയ സീഡുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്താണെന്ന് നോക്കാം

ശരീരഭാരം നിയന്ത്രിക്കാം

പ്രോട്ടീൻ, ഫൈബർ. ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമാണ് ചിയ സീഡ്. രാവിലെ ചിയ സീഡ് കഴിക്കുന്നതിലൂടെ ഭക്ഷണം നന്നായി ദഹിപ്പിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കാനും സഹായകമാകും.

ഷുഗർ നിയന്ത്രണം

ചിയ സീഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും ഫൈബർ കണ്ടന്റുകൾ കൂടുതൽ ഉള്ളതിനാൽ ദഹനപ്രക്രിയയെയും ചിയാസീഡ് സഹായിക്കും

vgajic

കുടലിന്റെ ആരോഗ്യം

ദിവസവും ഒരു ടേബിൾ സ്പൂൺ ചിയ സീഡുകൾ കഴിക്കുന്നത് ദഹനപ്രക്രിയയെ വലിയ രീതിയിൽ സഹായിക്കും ഇതിലൂടെ കുടലിന്റെ ആരോഗ്യം നല്ലതാകും.

കൊഴുപ്പ് നിയന്ത്രണം

ശരീരത്തിൽ എത്തുന്ന അമിതമായ കൊഴുപ്പിനെ നിയന്ത്രിക്കാൻ ചിയ സീഡുകൾക്ക് സാധിക്കും. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അനാവശ്യമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞ് കൂടുന്നത് നിയന്ത്രിക്കും.

ഹൃദയാരോഗ്യത്തിനും ഒരു സ്പൂൺ

ചിയസീഡുകൾ ഹൃദയാരോഗ്യത്തിനം വലിയരീതിയിൽ സഹായിക്കും. ചിയയിലെ ആൽഫ-ലിനോലെനിക് ആസിഡ്, ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു

ചിയ സീഡിലെ ക്ലോറോജെനിക് ആസിഡും ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും