കരിക്കിന്റെ ഗുണങ്ങള്‍

വെബ് ഡെസ്ക്

ഇലക്ട്രോലൈറ്റുകളുടെയും ധാതുക്കളുടെയും നിരവധി ഘടകങ്ങള്‍ കരിക്കില്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

ഇളം കരിക്കില്‍ മാംഗനീസ്, കോപ്പര്‍, സെലിനിയം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.

ഇത് ദഹനത്തെ മെച്ചപ്പെടുത്താനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.

കരിക്കില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് വായയിലെ ബാക്ടീരിയ അണുബാധകളെ തടയുകയും വായുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മാത്രമല്ല മോണകളെയും പല്ലുകളെയും ശക്തിപ്പെടുത്തുന്നു.

കരിക്കില്‍ ആന്റി ഇന്‍ഫ്‌ളാമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് ശരീരത്തിന് വീക്കമുണ്ടെങ്കില്‍ അത് പരിഹരിക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനും ഇത് ഉപകരിക്കും.

വിറ്റമിന്‍ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പില്‍ ലയിക്കുന്ന പോഷകങ്ങള്‍ ഉള്ളതിനാല്‍ ദഹനാരോഗ്യത്തെ ഇത് മെച്ചപ്പെടുത്തുന്നു.

ശരീരത്തെ തണുപ്പിക്കാന്‍ കരിക്ക് കുടിക്കുന്നത് നല്ലതാണ്.