വെബ് ഡെസ്ക്
പുറത്ത് നടക്കാൻ പോകുന്നത് ഒരു ലളിതമായ വ്യായാമമല്ല. ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി നേട്ടങ്ങൾ നൽകുന്ന ജീവിതശൈലി മാറ്റമാണിത്.
സ്ഥിരമായി പുറത്ത് നടക്കാൻ പോകുന്നത് കൊണ്ടുള്ള നേട്ടങ്ങൾ ഇതാ
പുറത്തുള്ള പതിവ് നടത്തം ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനം കാണിക്കുന്നു.
പുറത്ത് നടക്കാൻ പോകുന്നത് നെഗറ്റീവ് ചിന്തകൾ കുറയ്ക്കുകയും മാനസിക രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മാനസികാവസ്ഥ കൂടുതൽ പോസിറ്റീവായി നിലനിർത്താൻ ഇത് സഹായിക്കുന്നു.
ഉറക്ക പ്രശ്‌നങ്ങളുമായി മല്ലിടുകയാണെങ്കിൽ പുറത്ത് നടക്കാൻ പോകുന്നത് ഒരു നല്ല പരിഹാരമാണ്. വെളിയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ആളുകൾക്ക് മികച്ച ഉറക്കം ലഭിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.
സർഗാത്മകത വർധിപ്പിക്കാൻ പുറത്തുള്ള നടത്തം നിങ്ങളെ സഹായിക്കും. സ്വതന്ത്രമായി നടക്കുന്നതും സ്വാഭാവിക പരിതസ്ഥിതിയിൽ ആയിരിക്കുന്നതും ഉയർന്ന തലത്തിലുള്ള സർഗാത്മകതയ്ക്ക് കാരണമാകും.
സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്താൻ ഇത് നമ്മളെ സഹായിക്കും. ഒരു വാക്കിങ് ഗ്രൂപ്പിൽ ചേരുന്നത് അല്ലെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നടക്കുക എന്നത് സാമൂഹികവൽക്കരിക്കാനും ബന്ധങ്ങൾ കെട്ടിപ്പടുക്കാനും അവസരം നൽകുന്നു.
ശരീര ഭാരം നിയന്ത്രിക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗമാണ് വെളിയിൽ നടക്കുന്നത്. ശുദ്ധവായു, വ്യത്യസ്‌തമായ ഭൂപ്രകൃതി, നടക്കുമ്പോൾ ചെലവഴിക്കുന്ന ഊർജം എന്നിവ ഭാരം കുറയ്ക്കാൻ നമ്മെ സഹായിക്കും.
വെളിയിൽ നടക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പ്രകൃതിയിൽ സമയം ചിലവഴിക്കുന്നതും നടത്തം പോലുള്ള മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.