വെബ് ഡെസ്ക്
കുട്ടികളിൽ ശാരീരിക വളർച്ചയ്ക്കും ആരോഗ്യത്തിനുമൊപ്പം മാനസികാരോഗ്യവും വളരെ പ്രധാനമാണ്. ജീവിക്കുന്ന ചുറ്റുപാടുപോലെ തന്നെ, ശരിയായ ഭക്ഷണക്രമവും മനസികവളർച്ചയിൽ വലിയ പങ്ക് വഹിക്കും
ബെറികൾ
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങൾ രുചികരമാണെന്ന് മാത്രമല്ല ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടവുമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
മുട്ട
ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ കോളിൻ അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിൻ ബി 12 ഉൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളും ഇതിലുണ്ട്
ധാന്യങ്ങൾ
കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടങ്ങളായ ഓട്സ്, ക്വിനോവ, ബ്രൗൺ റൈസ് തുടങ്ങിയ ധാന്യങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കും. വൈറ്റമിന്‍ ഇ പോലുള്ള അവശ്യ പോഷകങ്ങളും ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്
നട്സും സീഡ്സും
വാൾനട്ട്, ബദാം, ചിയ സീഡ്, ഫ്ളാക്സ് സീഡ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുന്നതിൽ ഈ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു
പച്ചക്കറികൾ
ചീര, ഉലുവ, പാവയ്ക്ക, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ഫോളേറ്റ്, വിറ്റാമിൻ കെ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ വികാസത്തിനും പ്രവർത്തനത്തിനും ഫോളേറ്റ് അത്യന്താപേക്ഷിതമാണ്
തൈര്
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോബയോട്ടിക്സിന്റെ മികച്ച ഉറവിടമാണ് തൈര്. ഇത് കുടലിലെ മൈക്രോബയോമിനെ സന്തുലിതമാക്കാൻ സഹായിക്കും. ഇത് തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും
തക്കാളി
ലൈക്കോപീൻ ധാരാളമടങ്ങിയ തക്കാളി തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് അൽഷിമേഴ്‌സ്, പാർക്കിൻസണ്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും