വെബ് ഡെസ്ക്
നമ്മൾ ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന പല ഭക്ഷണങ്ങളും ചിലപ്പോൾ ആ ഗണത്തില്‍പെടണമെന്നില്ല
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ നമ്മൾ സാധാരണ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ
കൊഴുപ്പ് കുറഞ്ഞ യോഗർട്ടിൽ വളരെ ഉയർന്ന അളവിൽ പഞ്ചസാര കൂടുതലായിരിക്കും. ചിലതിൽ കൊഴുപ്പിന്റെ അളവ് കുറക്കാൻ ഒരു കപ്പിൽ 11 ടീസ്പൂൺ വരെ പഞ്ചസാര ചേർക്കുന്നു
ഗ്രനോള ബാറുകൾ പലപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണം ആയാണ് കണക്കാക്കാറുള്ളത്. എന്നാൽ ഇതിൽ ബ്രൗൺ ഷുഗർ, കോൺ സിറപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.
അര കപ്പ് പാസ്ത സോസിൽ 6 മുതൽ 12 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കും. വീടുകളിൽ തന്നെ സോസുകൾ ഉണ്ടാക്കുകയോ കുറഞ്ഞ പഞ്ചസാര ഉപയോഗിക്കുകയോ ചെയ്യാം
ഇൻസ്റ്റന്റ് ഓട്സ് ആരോഗ്യകരമാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ പഴങ്ങളുടെ രുചിയുള്ള ഒരു ഇൻസ്റ്റന്റ് ഓട്സ് പാക്കറ്റിൽ 10-15 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കും. പ്ലെയിൻ ഓട്സിൽ ആപ്പിൾ ചേർത്ത് കഴിക്കുന്നതാണ് നല്ലത്.
ജ്യൂസുകളിൽ കലോറിയും പഞ്ചസാരയും ചേർക്കുന്നത് പോലെ തന്നെയാണ് ചായയിലും. പല ജനപ്രിയ ചായകളിലും അതിശയിപ്പിക്കുന്ന അളവിൽ പഞ്ചസാരയുണ്ട്.
എനർജി നൽകുമെന്ന് പറയുന്ന മിക്ക ശീതളപാനീയങ്ങളിലും കഫീനിനൊപ്പം ധാരാളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ചില എനർജി ഡ്രിങ്കുകളിൽ 8-ഔൺസ് സെർവിംഗിൽ ഏകദേശം 25 ഗ്രാം ഉണ്ട്.