കാപ്പി കുടിക്കാം; പ്രമേഹവും അമിതവണ്ണവും കുറയ്ക്കുമെന്ന് പുതിയ പഠനം

വെബ് ഡെസ്ക്

നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണ് ചായയും കാപ്പിയും. ദിവസവും ഒന്നിൽ കൂടുതൽ തവണ മിക്കവരും ചായയോ കാപ്പിയോ കുടിക്കാറുണ്ട്.

സ്ഥിരമായി കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് പൊതുവെയുള്ള ധാരണ.

മിതമായ അളവില്‍ കാപ്പി കുടിക്കുന്നതുകൊണ്ട് ചില ഗുണങ്ങൾ കൂടിയുണ്ടെന്ന് തെളിയിക്കുകയാണ് പുതിയ പഠനങ്ങൾ

ഉയർന്ന അളവിൽ കഫീൻ ശരീരത്തിൽ എത്തുന്നത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, കാർഡിയോവാസ്കുലാർ രോഗങ്ങൾ എന്നിവ കുറയ്ക്കുമെന്നാണ് പഠനം

ബിഎംജെ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിശദാംശങ്ങള്‍

ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ ഉത്പാദനത്തെ പ്രതിരോധിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ജീവിതശൈലി രോഗമാണ് ടൈപ്പ് 2 പ്രമേഹം.

കഫീൻ മെറ്റബോളിസം വർധിപ്പിക്കുകയും ശരീരത്തിലെ ഫാറ്റ് കുറയ്ക്കുകയും ചെയ്യും. ഇതുവഴി വിശപ്പ് കുറയും. ശരീരഭാരം കുറയുന്നതോടെ ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനാകും.

കാപ്പിയുടെ അധിക ഉപയോഗം ഗുണം ചെയ്യുമെന്ന് പഠനം ശുപാർശ ചെയ്യുന്നില്ല.

മിതമായി കാപ്പി കുടിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാമെന്ന് മാത്രമാണ് നിര്‍ദേശം.