വെബ് ഡെസ്ക്
ഏറെ രുചികരമാണ് കാരറ്റ്. പച്ചയ്ക്കും പാചകംചെയ്തും കാരറ്റ് ഉപയോഗിക്കാം. കരോട്ടിനോയ്ഡുകളില്‍ നിന്ന് വിറ്റാമിന്‍ എ-യുടെ പൂര്‍ണമായ ലഭ്യത ഉറപ്പാക്കാന്‍ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം.
കണ്ണിന്റെ ആരോഗ്യത്തിനും നേത്രസംബന്ധിയായ അസുഖങ്ങളെ തടയാനും ഉത്തമം
കരോട്ടിനോയ്ഡുകള്‍, വിറ്റാമിന്‍-എ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്.
100 ഗ്രാം കാരറ്റില്‍ ഏകദേശം 48 കലോറി ഊര്‍ജവും 10.6 ഗ്രാം അന്നജവും 2.1 ഗ്രാം ഫൈബറും പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.
ക്രഞ്ചി വെജിറ്റബിള്‍ ആയതിനാല്‍ സാലഡുകളിലും സ്നാക്കായും ഉപയോഗിക്കാം.
ബീറ്റാകരോട്ടിന്‍, ല്യൂട്ടിന്‍, ലൈകോപിന്‍ എന്നിവയാല്‍ സമ്പന്നമായ കാരറ്റ് ചര്‍മത്തിനും രോഗപ്രതിരോധശേഷിക്കും മികച്ചതാണ്.
ഇതിലെ ഫോസ്ഫറസ് എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയെ സഹായിക്കുന്നു.
പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
കൊച്ചുകുട്ടികള്‍ക്ക് നന്നായി വേവിച്ചുടച്ച് കുറുക്കുരൂപത്തിലും ജ്യൂസുകളായും പായസരൂപത്തിലും നല്‍കാം.
കാരറ്റിലെ പെക്ടിന്‍, സെല്ലുലോസ്, ലിഗ്‌നിന്‍ എന്നീ നാരുകള്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തി മലബന്ധം തടയുന്നു.
നാരുകള്‍ ഉള്ളതിനാല്‍ വയറുനിറഞ്ഞതായി തോന്നും. അതിനാല്‍ തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രമേഹരോഗികള്‍ കാരറ്റ് ജ്യൂസ് ഒഴിവാക്കണം. പക്ഷേ ഭക്ഷണത്തില്‍ മിതമായി ഉള്‍പ്പെടുത്താം
വൃക്കസംബന്ധമായ പ്രയാസങ്ങള്‍ ഉള്ളവര്‍ തിളപ്പിച്ചൂറ്റിയശേഷമേ കാരറ്റ് ഉപയോഗിക്കാവൂ.