വെറുമൊരു നട്‌സ് അല്ല അണ്ടിപ്പരിപ്പ്; ഗുണങ്ങളേറെയാണ്

വെബ് ഡെസ്ക്

ഭക്ഷണം പാകം ചെയ്യുമ്പോഴും അലങ്കരിക്കുമ്പോഴും ഉപയോഗിക്കുന്ന നട്‌സ് ആണ് അണ്ടിപ്പരിപ്പ്. രുചിക്കപ്പുറം ആരോഗ്യപ്രദമായ ഒരു ഭക്ഷണപദാര്‍ത്ഥം കൂടിയാണ് അണ്ടിപ്പരിപ്പ്

മറ്റ് നട്‌സിനെ അപേക്ഷിച്ച് അണ്ടിപ്പരിപ്പില്‍ കൊഴുപ്പും കൊളസ്‌ട്രോളും കുറവാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യം വര്‍ധിക്കാന്‍ ഇത് സഹായിക്കുന്നു

മഗ്നീഷ്യം, പൊട്ടാസ്യം, എല്‍ ആര്‍ഗിനൈന്‍ തുടങ്ങിയ സാച്ചുറേറ്റഡ് അല്ലാത്ത കൊഴുപ്പും ധാതുക്കളും അണ്ടിപ്പരിപ്പില്‍ അടങ്ങിയിരിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന സിങ്ക് അടങ്ങിയിരിക്കുന്നതിനാല്‍ അണ്ടിപ്പരിപ്പ് കോശ വളര്‍ച്ചയ്ക്കും നിയന്ത്രണത്തിനും ഉത്തമ ഉപാധിയാണ്

ടോക്കോഫെറോള്‍സ് പോലുള്ള ആന്റിഓകിസഡന്റിനാല്‍ സമൃദ്ധമാണ് അണ്ടിപ്പരിപ്പ്. ഇവ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി കോശങ്ങളെ കേടുപാടുകളില്‍ നിന്നും രക്ഷിക്കുന്നു

ചര്‍മത്തിനും മുടിക്കും ഒരുപോലെ ഉപകാരപ്രദമാണ് അണ്ടിപ്പരിപ്പുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, കോപ്പര്‍, അയണ്‍, സെലീനിയം എന്നീ ഘടകങ്ങള്‍ മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്

പ്രോട്ടീനും മഗ്നീഷ്യം, കോപ്പര്‍ എന്നീ ധാതുക്കളും അടങ്ങിയ അണ്ടിപ്പരിപ്പുകള്‍ എല്ലിന്റെ ആരോഗ്യത്തിനും മികച്ച ഒരു ഓപ്ഷനാണ്

അണ്ടിപ്പരിപ്പുകള്‍ കലോറിയാല്‍ സമ്പന്നമാണ്. എന്നാല്‍ മിതമായ രീതിയില്‍ അണ്ടിപ്പരിപ്പുകള്‍ കഴിക്കുമ്പോള്‍ അവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന അനകാര്‍ഡിക് ആസിഡ്, കാര്‍ഡനോള്‍സ്, കാര്‍ഡോള്‍സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അണ്ടിപ്പരിപ്പില്‍ അടങ്ങിയിട്ടുണ്ട്

അണ്ടിപ്പരിപ്പ് ഒരുപാട് കാലം കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു