കൊളസ്ട്രോൾ നിയന്ത്രിക്കാം; ഈ ഭക്ഷണങ്ങളിലൂടെ

വെബ് ഡെസ്ക്

ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള സമീകരണം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്

നമ്മുടെ ശരീരത്തിനാവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ ആഹാരത്തിൽനിന്ന് ശരീരത്തിനു ലഭിക്കുന്നുള്ളൂ

ഭക്ഷണശീലങ്ങളാണ് കൊളസ്‌ട്രോള്‍ കൂട്ടുന്ന ഒരു പ്രധാന ഘടകം. ഭക്ഷണക്രമത്തിൽ അല്പം ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാം

കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

പയർ വർഗങ്ങൾ

ബീൻസ്, കടല, ചെറുപയർ തുടങ്ങിയ പയർ വർഗങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ബാഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും

ഇലക്കറികൾ

കായ്, ചീര, തുടങ്ങിയ ഇലക്കറികളിൽ ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വരാന്‍ സാധ്യത കുറയ്ക്കുകയും ചെയ്യും

സാല്‍മൺ

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതാണ് സാൽമൺ മത്സ്യം. ഇത് കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ ശരീരത്തിൽ നിലനിർത്തുന്നതിന് സഹായിക്കും

വെളുത്തുള്ളി ചേർത്ത ഭക്ഷണങ്ങൾ

വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള അവശ്യ സസ്യ സംയുകതങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

പഴങ്ങൾ

ആപ്പിൾ, മുന്തിരി, തുടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നത് രക്തത്തിലെ ലിപ്പിഡിന്റെ അളവ് മെച്ചപ്പെടുത്തും

തണ്ണിമത്തൻ

ഹൃദയാരോഗ്യത്തിന് മികച്ചതാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വൈറ്റമിൻ സി ധാരാളം അടങ്ങിയവയാണ് ഈ പഴങ്ങൾ. ബെറിപ്പഴങ്ങളിലെ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദത്തെ പ്രതിരോധിക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും