വെബ് ഡെസ്ക്
ശരിയായ ശീലങ്ങൾ കൊണ്ട് മാത്രമേ ശരിയായ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ. അതിനാൽ നമ്മുടെ ശീലങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
അതിരാവിലെ ചൂടുവെള്ളം കുടിക്കുകയെന്നത് മിക്കവരുടെയും ശീലമാണ്. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്
ദഹനത്തെ സഹായിക്കുന്നു, മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നു, വിഷവസ്തുക്കളെ പുറന്തള്ളുന്നു, ജലാംശം നിലനിർത്താൻ സഹായിക്കുന്നു എന്നിവയാണ് പ്രധാന ഗുണങ്ങൾ
എന്നാൽ ഈ ശീലത്തിലെ ചില തെറ്റായ പ്രവൃത്തികൾ പിന്നീട് പല ആരോഗ്യ പ്രശ്‍നങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ അതിരാവിലെ ചൂടുവെള്ളം കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വെള്ളം നല്ല ചൂടാണോയെന്ന് ശ്രദ്ധിക്കാറുണ്ടോ?
ചെറുചൂടുള്ള വെള്ളം കുടിക്കാനാണ് വിദഗ്ദർ എപ്പോഴും ശുപാർശ ചെയ്യുക. ചൂട് കൂടുതലുള്ള വെള്ളമായാൽ അത് വായ, തൊണ്ട, ദഹനനാളികൾ എന്നിവയിലെ മൃദു കോശങ്ങളെ നശിപ്പിക്കും. സുഖപ്രദമായ ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നതാണ് നല്ലത്
ഫിൽറ്റർ ചെയ്ത വെള്ളമാണോ ?
അതിരാവിലെ കുടിക്കുന്ന വെള്ളത്തിന്റെ ഉറവിടവും ഗുണനിലവാരവും പ്രധാനമാണ്. ടാപ്പ് വെള്ളത്തിലെ മലിനീകരിക്കപ്പെട്ട വസ്തുക്കൾ ഒഴിവാക്കാനായി ശുദ്ധവും ഫിൽറ്റർ ചെയ്തതുമായ വെള്ളം ഉപയോഗിക്കണം
പല്ല് തേക്കാറുണ്ടോ?
ഉറക്കമുണർന്നയുടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രി മുഴുവൻ നിഷ്ക്രിയമായിരുന്ന നിങ്ങളുടെ വായിൽ ബാക്ടീരിയകൾ പടർന്നിരിക്കും. അതിനാൽ വെള്ളം കുടിക്കുന്നതിന് മുൻപ് പല്ല് തേക്കുകയോ കുറഞ്ഞത് വായ കഴുകുകയോ വേണം
തണുത്ത വെള്ളമാണോ?
രാവിലെ തണുത്ത വെള്ളം കുടിക്കുന്നത് ഉപയോഗപ്രദമാണെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ ചൂടുവെള്ളം മാത്രമേ കുടിക്കാവൂ എന്നാണ് വിദഗ്‌ധർ പറയുന്നത്. അതിരാവിലെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല
അളവ് എങ്ങനെ?
ഒറ്റയടിക്ക് അമിതമായ അളവിൽ ചെറുചൂടുള്ള വെള്ളം കുടിക്കരുത്. വെള്ളം സാവധാനം കുടിക്കുന്നത് കൂടുതൽ ഫലപ്രദമാണ്, കാരണം ഇത് നിങ്ങളുടെ ശരീരത്തിന് ചൂട് വെള്ളത്തെ ആഗിരണം ചെയ്യാനും ഉപയോഗിക്കാനും സമയം നൽകുന്നു
പ്ലാസ്റ്റിക് പാത്രത്തിലാണോ?
ചൂടുവെള്ളം പ്ലാസ്റ്റിക് പാത്രത്തിൽ കുടിക്കുമ്പോൾ അതിൽ പല രാസവസ്തുക്കളും കലരാൻ സാധ്യതയുണ്ട്. ചെറുചൂടുള്ള വെള്ളം സംഭരിക്കാനും കുടിക്കാനും ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ തിരഞ്ഞെടുക്കുക. അവ ആരോഗ്യത്തിന് ദോഷം ചെയ്യില്ല
രാവിലെ എണീറ്റയുടനെ, എന്തെങ്കിലും കഴിക്കുന്നതിന് മുമ്പ് ചെറുചൂട് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. സമയം വൈകുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും.