ഇരിപ്പ് ശരിയല്ലെങ്കില്‍ എല്ലാം തകിടം മറിയും

വെബ് ഡെസ്ക്

ജീവിത ശൈലിയില്‍ വന്നമാറ്റങ്ങള്‍ കഴിഞ്ഞ ചില പതിറ്റാണ്ടുകളായി മണിക്കൂറുകള്‍ ഇരിക്കുന്ന നിലയിലേക്ക് മനുഷ്യ ജീവിത്തെ മാറ്റിയിട്ടുണ്ട്.

ഇരിപ്പിലെ ചില അനാരോഗ്യകരമായ രീതികള്‍ പുകവലിയെ പോലെ പ്രശ്‌നമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ദീര്‍ഘ നേരത്തെ ഒരേയിരുപ്പ് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ദീര്‍ഘനേരം ഇരിക്കേണ്ട ജോലിയുള്‍പ്പെടെ ചെയ്യുന്നവര്‍ 45 മിനിട്ട് ഇടവിട്ടെങ്കിലും ബ്രേക്ക് എടുക്കണം.

ഇടക്കിടെ കുറച്ച് സ്റ്റെപ്പുകള്‍ നടക്കുകയോ സ്‌ട്രെച്ച ചെയ്യുകയോ വേണം.

ഇരിക്കാന്‍ മൃദുവായ ഇടങ്ങള്‍ തിരഞ്ഞെടുക്കുക

ദീര്‍ഘനേരം ഇരിക്കേണ്ട നിലയുണ്ടായാല്‍ ഇതിനായി മൃദുവായ ഇടങ്ങള്‍ തിരഞ്ഞെടുക്കുക.

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ തല താഴ്ത്തിപിടിക്കുന്നത് കഴുത്തിന് വേദനയുണ്ടാക്കും. ഫോണ്‍ കണ്ണിന് നേരെ പിടിക്കുക

ഡ്രൈവിങ് സമയത്ത് പുറത്തിന് താങ്ങാവും വിധം സീറ്റുകള്‍ ക്രമീകരിക്കുക.