വെബ് ഡെസ്ക്
ആരോഗ്യപരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തവരാണ് സ്ത്രീകള്‍ അധികവും. ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും സ്ത്രീകളില്‍ കണ്ടുവരുന്നുണ്ട്
അതുകൊണ്ടുതന്നെ 40 വയസ് ആകുമ്പോഴേക്കും സ്ത്രീകള്‍ ചില പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം
പാപ് സ്മിയര്‍
സെര്‍വിക്കല്‍ കോശങ്ങളില്‍ നടത്തുന്ന ഈ പരിശോധനയിലൂടെ സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താം. 21 വയസ് കഴിഞ്ഞാല്‍ എല്ലാ മൂന്നു വര്‍ഷവും ഈ പരിശോധന ആവര്‍ത്തിക്കാം
മാമ്മോഗ്രാം
സ്തനാര്‍ബുദ സാധ്യത ഉള്ളവര്‍ ഇടയ്ക്കിടെ മാമ്മോഗ്രാം പരിശോധന നടത്തണം. കുടുംബത്തില്‍ രോഗചരിത്രമുള്ളവര്‍ 40നു മുന്നേ പരിശോധന തുടങ്ങാം
രക്തസമ്മര്‍ദം
ഉയര്‍ന്ന രക്തസമ്മര്‍ദം പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കു കാരണമാകും. 20 വയസു മുതല്‍ രക്തസമ്മര്‍ദ പരിശോധന ആരംഭിക്കാം
കൊളസ്‌ട്രോള്‍
ഹൃദയാഘാതത്തിനു കാരണമാകുന്ന ഒരപകടകാരിയാണ് കൊളസ്‌ട്രോള്‍. ഹൃദയാഘാത ചരിത്രമുള്ളവര്‍ കൃത്യമായി കൊളസ്‌ട്രോള്‍ പരിശോധന നടത്തണം
ബോണ്‍ ഡെന്‍സിറ്റി പരിശോധന
ഒസ്റ്റിയോപൊറോസിസ് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു രോഗമാണ്. 35 വയസു മുതല്‍ ബോണ്‍ ഡെന്‍സിറ്റി പരിശോധന നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താന്‍ സഹായിക്കും
തൈറോയ്ഡ് ഫംക്ഷന്‍ ടെസ്റ്റ്
സ്ത്രീകളില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്‌നം. ക്ഷീണം, ശരീരഭാരത്തില്‍ കാര്യമായ വ്യത്യാസം എന്നിവ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തൈറോയ്ഡ് ടെസ്റ്റ് ചെയ്യാം
ഗര്‍ഭാശയ പരിശോധനകള്‍
പാപ്‌സ്മിയറിനു പുറമേ ഗര്‍ഭാശയ പരിശോധനകള്‍ വഴി ഗര്‍ഭാശയ മുഴകള്‍, എന്‍ഡോമെട്രിയോസിസ് എന്നിവ നേരത്തേ കണ്ടെത്താം
ചര്‍മ പരിശോധന
ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ചര്‍മരോഗ വിദഗ്ധനെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുകയും വഴി ചര്‍മാര്‍ബുദം നേരത്തേ കണ്ടെത്താം