വെബ് ഡെസ്ക്
വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ എല്ലാംതന്നെ ആരോഗ്യകരമാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ചില കാര്യങ്ങൾ ഈ ഭക്ഷണങ്ങളും വളരെ അനാരോഗ്യകരമാകാം.
പാചകം ചെയ്യുമ്പോൾ വരുത്തുന്ന അനവധി തെറ്റുകൾ ആണിതിന് കാരണം. അതിനാൽ വീട്ടിൽ പാചകം ചെയ്യുമ്പോൾ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളിൽ ആവശ്യമായ പോഷകങ്ങൾ ഇല്ല. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കും.
വെജിറ്റബിൾ ഓയിലുകൾ അമിതമായി ഉപയോഗിക്കുന്നതും ഡീപ് ഫ്രയിങ് പോലുള്ള പരമ്പരാഗത രീതികളും ഉപേക്ഷിക്കണം. ഇത് കൊഴുപ്പ് കൂട്ടുന്നു.
സ്റ്റോറിൽ നിന്ന് വാങ്ങുന്ന ജ്യൂസുകളും സിറിയലുകളും ആരോഗ്യകരമെന്ന് നമ്മൾ കരുതുമെങ്കിലും ഇവയിൽ പഞ്ചസാര കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണക്രമത്തിന് ഇത് കാരണമാകുന്നു.
അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിൽ പാചകരീതികളിൽ പതിവാണ്. സോഡിയം ഉപഭോഗം വർധിപ്പിക്കുന്നത് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നു.
പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റ് തുടങ്ങിയവ അമിതമുള്ള ഭക്ഷണങ്ങൾ എച്ച്ഡിഎൽ കൊളസ്ട്രോളിനെ എൽഡിഎൽ കൊളസ്‌ട്രോൾ ആക്കാൻ കാരണമാകുന്നു. ഇത് സ്‌ട്രോക്കും ഹൃദ്രോഗങ്ങളും ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു
അമിതമായ പഞ്ചസാരയുടെ ഉപയോഗം പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു.
ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണം രക്താതിമർദത്തിന് കാരണമാകുന്നു. ഇത് ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ, വൃക്കയുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകുന്നു.