കോവിഡ് കൂടുന്നു: കൈയില്‍ കരുതാം പള്‍സ് ഓക്‌സി മീറ്റര്‍ മുതല്‍ സ്മാര്‍ട്ട് വാച്ച് വരെ

വെബ് ഡെസ്ക്

രാജ്യത്ത് കോവിഡ് നിരക്കുയരുന്നു. കോവിഡിനെ നേരിടാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

കോവിഡിനെ ചെറുക്കാന്‍ കുറച്ചധികം മുന്‍കരുതല്‍ കൂടി വേണം. ഇതിന് സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിചയപ്പെടാം.

പള്‍സ് ഓക്‌സി മീറ്റര്‍

കോവിഡ് ആദ്യ തരംഗത്തിനിടെ നമ്മള്‍ കേട്ടു പരിചയിച്ചതാണ് പള്‍സ് ഓക്‌സി മീറ്റര്‍. രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിനുള്ള ലഘു ഉപകരണമാണിത്

ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍

അകലം പാലിച്ചുകൊണ്ട് ശരീര ഊഷ്മാവ് അളക്കാം എന്നതാണ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററിന്റെ പ്രത്യേകത.

ഡിജിറ്റല്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍

രക്ത സമ്മര്‍ദവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എപ്പോഴും കയ്യില്‍ കരുതേണ്ട ഉപകരണമാണ് ഡിജിറ്റല്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍

സ്റ്റീമര്‍ ആന്‍ഡ് നെബ്യുലൈസര്‍ മെഷിന്‍

മൂക്കടപ്പുള്ളവരും ആസ്തമ അടക്കമുള്ള ശ്വാസകോശ രോഗങ്ങളുള്ളവരും സ്റ്റീമറും നെബ്യുലൈസര്‍ മെഷിനും കയ്യില്‍ കരുതുന്നത് നന്നാകും.

UV- സാനിറ്റൈസര്‍ /ലാമ്പ്

UV-C ഗാഡ്ജെറ്റുകള്‍ ഉപരിതലത്തിലും വെള്ളത്തിലും വായുവിലുമുള്ള അണുക്കളെ കൊല്ലാന്‍ ഒരു പ്രത്യേക പ്രകാശം ഉപയോഗിക്കുന്നു, അവ ബാക്ടീരിയകളേയും വൈറസുകളേയും കൊല്ലുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്

സ്മാര്‍ട്ട് വാച്ച്

നാഡിമിടിപ്പ്, ഹൃദയമിടിപ്പ്, Sp02 ലെവല്‍ എന്നിവ പരിശോധിക്കാനാകുന്ന വിവിധ കമ്പനികളുടെ സ്മാര്‍ട്ട് വാച്ചകള്‍ ലഭ്യമാണ്