വെബ് ഡെസ്ക്
ടൈപ്പ് 1 പ്രമേഹം
ടൈപ്പ് 1 പ്രമേഹം പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അതുവഴി ആവശ്യമായ ഇന്‍സുലിന്‍ ശരീരത്തില്‍ എത്താതിരിക്കുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം പിടിപെടുന്നത്.
ലക്ഷണങ്ങള്‍
കലശലായ ദാഹം, വയറിളക്കം, അമിതമായ വിശപ്പ്, ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്ക, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃത്യമായ വ്യായാമം
കൃത്യസമയത്ത് ഭക്ഷണം
ഇടയ്ക്കിടെ രക്തത്തിലെ ഷുഗർ നില പരിശോധിക്കുക.
ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് നിർബന്ധമായും ഇൻസുലിൻ കുത്തിവെയ്പ്പെടുക്കുക.
ധാന്യങ്ങൾ, മുട്ട, പാൽ, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കൃത്യമായ ഇടവേളകളിൽ ഡോക്ടറെക്കണ്ട് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ടൈപ്പ് 2 പ്രമേഹം
ഭക്ഷണത്തിലെ അമിത കൊഴുപ്പും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളെ ടൈപ്പ് 2 പ്രമേഹം ബാധിക്കാന്‍ കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായി വര്‍ധിപ്പിക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം താറുമാറാക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന നില്‍ക്കുന്നത് നാഡീ രോഗങ്ങള്‍, കാഴ്‌ച നഷ്‌ടം, ഹൃദയ ധമനീ രോഗങ്ങള്‍ തുടങ്ങി വിവിധ അവസ്ഥകള്‍ക്ക് കാരണമാകും.
ലക്ഷണങ്ങള്‍
പൊതുവെ മെലിഞ്ഞ ശരീരമുള്ളവര്‍, അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചിട്ടയായ ജീവിത ശൈലിയില്‍ പിന്തുടരുക.
അനാരോഗ്യമായ ജീവിതശൈലിയാണ് കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം
ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക
ജങ്ക് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും. അതുവഴി പ്രമേഹമുണ്ടാകാനും സാധ്യത കൂടുതലാണ്.
ജനിതകമായ ഘടകങ്ങള്‍
കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും നേരത്തെ ടൈപ്പ് 2 പ്രമേഹം ഉണ്ടെങ്കില്‍ കുട്ടികളിലും ആ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്