വെബ് ഡെസ്ക്
പ്രധാനമായും അവശ്യമായ സാധനങ്ങള്‍ ഏത്തപ്പഴം, പഞ്ചസാര, ശര്‍ക്കര, മുട്ട, അരിപ്പൊടി, മൈദ, തേങ്ങ എന്നിവയാണ്.
ഏത്തക്ക ബോള്‍
കഷ്ണങ്ങളാക്കിയ ഏത്തപ്പഴം പാനില്‍ നെയ്യ് ചേര്‍ത്ത് ഇളക്കുക. കുഴഞ്ഞ പരിവത്തിലുളള പഴത്തില്‍ ഗോതമ്പ് പൊടിയോ അരിപ്പൊടിയോ ചേര്‍ത്ത് ഇളക്കി തണുത്ത ശേഷം ഉരുളയാക്കി ബ്രഡ് ക്രംസില്‍ മുക്കി പൊരിച്ചെടുത്താല്‍ ഏത്തപ്പഴ ബോള്‍ റെഡി.
ഏത്തയ്ക്ക ദോശ
ഏത്തയ്ക്ക മിക്‌സിയില്‍ തേങ്ങയോടൊപ്പം ഇട്ട് അരച്ച് എടുക്കുക. ശേഷം പാനില്‍ ദോശയായി ചുട്ട് എടുക്കാം.
ഏത്തയ്ക്ക കേക്ക്
ഒരു പാനില്‍ നെയ് ഇട്ട് കഷ്ണങ്ങളാക്കിയ ഏത്തക്ക വഴറ്റി രണ്ട് ബീറ്റ് ചെയ്ത മുട്ടയും കഷണങ്ങളാക്കിയ ബ്രഡും ചേര്‍ത്ത് വേവിച്ച് എടുക്കുക.
പഴം മിക്സ്
അവിലില്‍ ഏത്തയ്ക്ക അരിഞ്ഞത് ചേര്‍ത്ത് ശര്‍ക്കര പൊടിച്ച് ചേര്‍ത്ത് കുഴച്ച് എടുക്കുക
ഏത്തയ്ക്ക ഫ്രെെ
ഏത്തയ്ക്കയും പഞ്ചസാരയും മിക്‌സിയില്‍ ഇട്ട് അടിച്ച് എടുത്ത ശേഷം മൈദ ചേര്‍ത്ത് തിളച്ച എണ്ണയില്‍ ഫ്രൈ ചെയ്ത് എടുക്കുക,അല്ലെങ്കിൽ ഏത്തപ്പഴം മൈദയിലോ ഗോതമ്പുമാവിലോ മുക്കി പൊരിച്ചെടുക്കാം
കായിപോള
നെയ്യില്‍ വഴറ്റിയ ഏത്തയ്ക്ക മുട്ടയോടൊപ്പം പഞ്ചസാരയും പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് പാനില്‍ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക
ഏത്ത അട
രണ്ട് ഏത്തപ്പഴം ആവിയില്‍ വച്ച് വേവിച്ച ശേഷം ഒരു പാനില്‍ ഇട്ട് നെയ്യോടൊപ്പം വഴറ്റി ശര്‍ക്കര പാനിയോടൊപ്പം അരിപ്പൊടിയും ചേര്‍ത്ത് പിന്നീട് പുഴുങ്ങി എടുത്താല്‍ അട റെഡിയാണ്.നുറുക്കിയ ഏത്തപ്പഴവും തേങ്ങയും മാവിനുള്ളിൽ വച്ച് പുഴുങ്ങിയും അട ഉണ്ടാക്കാം