ദാഹം മാറുന്നതോടൊപ്പം ഗുണങ്ങളും; ഈ പാനീയങ്ങള്‍ ശ്രമിച്ച് നോക്കൂ

വെബ് ഡെസ്ക്

വിവിധ നിറത്തിലും രുചിയിലും പല തരത്തിലുള്ള പാനീയങ്ങള്‍ ഇന്ന് ലഭ്യമാണ്. ചൂട് കൂടുതലുള്ള സമയങ്ങളില്‍ അവ നമുക്ക് ഉന്മേഷം തരുന്നു

ഇന്ത്യയില്‍ പണ്ടുമുതലേ പ്രചാരത്തിലുള്ള നിരവധി പാനീയങ്ങളുണ്ട്. കാലാവസ്ഥയും ഋതുക്കളും അനുസരിച്ചാണ് ഈ പാനീയങ്ങള്‍ നാം ഉപയോഗിക്കുന്നത്. ഇവ ഓരോന്നിനും നിരവധി ഗുണങ്ങളുണ്ട്

മോര്

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പാനീയമാണ് മോര്. പാലില്‍നിന്നും കടഞ്ഞെടുക്കുന്ന ഈ പാനീയം വ്യത്യസ്ത തരത്തില്‍ ഉണ്ടാക്കാറണ്ട്. പച്ച മോരായും പച്ചമുളക്, മല്ലിയില തുടങ്ങിയവ ചേര്‍ത്തും ഉപയോഗിക്കാം. മോര് ദഹനത്തെ സഹായിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും

ലസി

മധുരവും ഉപ്പും കലര്‍ന്ന രുചിയാണ് ലസ്സിയുടേത്. തൈരില്‍ വെള്ളവും ഉപ്പും പഞ്ചസാരയും കലര്‍ത്തി അടിച്ചെടുത്താണ് ഇതുണ്ടാക്കുന്നത്. ലസിയില്‍ പ്രോബയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്

നെല്ലിക്ക ജ്യൂസ്

നെല്ലിക നല്ലൊരു ഔഷധമാണ്. ഇതില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. നെല്ലിക്ക ജ്യൂസ് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു

ഇഞ്ചിച്ചായ

ചായ ഇഷ്ടമില്ലാത്ത ഇന്ത്യക്കാര്‍ കുറവാണ്. എന്നാല്‍ സാധാരണ ചായയില്‍നിന്ന് വ്യത്യസ്തമാണ് ഇഞ്ചിച്ചായ. ദഹനക്കേടും വയറ് വീര്‍ക്കലും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ സഹായിക്കുന്നു. കുടിക്കുമ്പോള്‍ തന്നെ ഉള്ളില്‍ ആശ്വാസം നൽകുന്ന പാനീയമാണിത്

ജീരകവെള്ളം

ദഹനത്തിന് ഉത്തമമാണ് ജീരകം. തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത ജീരകം ഉപയോഗിച്ചാണ് ജീരകവെള്ളം ഉണ്ടാക്കുന്നത്. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നു

മഞ്ഞള്‍ ചേര്‍ത്ത പാല്‍

മഞ്ഞളിന് ആന്റി ഇന്‍ഫ്‌ളമേറ്ററിയും ആന്റി മൈക്രോബയല്‍ ഗുണങ്ങളടങ്ങിയിട്ടുണ്ട്. ചൂട് പാലില്‍ മഞ്ഞള്‍ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുവെന്നാണ് ആയുർവേദം പറയുന്നത്